സമനില കുരുക്ക് ; റഫറിയെ പരോക്ഷമായി വിമര്‍ശിച്ച് റയല്‍ മാഡ്രിഡ്
ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മല്‍സരത്തില്‍ സമനില നേടാന്‍ മാത്രമേ റയല്‍ മാഡ്രിഡിന് കഴിഞ്ഞുള്ളൂ.ഇരു ടീമുകളും നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളുകള്‍ വീതം നേടി.ജയം നേടി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എങ്കില്‍ റയല്‍ മാഡ്രിഡ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയേന്നെ.എന്നാല്‍ മല്‍സരശേഷം മല്‍സരം നിയന്ത്രിച്ച റഫറിയെ റയല്‍ മാഡ്രിഡ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.അദ്ദേഹം റയലിന് നല്കേണ്ട പെനാല്‍റ്റി നല്‍കിയില്ല എന്നായിരുന്നു അവരുടെ വാദം.
ഗെയിമിന് ശേഷം, ലാലിഗ വമ്പന്മാർ സോഷ്യൽ മീഡിയയിലും ക്ലബിൻ്റെ വെബ്‌സൈറ്റിലും “വിവാദപരമായ റഫറി മാഡ്രിഡ് വിജയം നിരസിച്ചു” എന്ന തലക്കെട്ടില്‍ ഒരു മാച്ച് റിപ്പോർട്ട് പോസ്റ്റ് ചെയ്തു, വിനീഷ്യസ് ജൂനിയറിനെതിരായ മുമിൻ്റെ ഫൌളിന് റഫറി കണ്ണടച്ചു എന്നും റയല്‍ അഭിപ്രായപ്പെട്ടു.വാര്‍ റഫറി പാബ്ലോ ഗോൺസാലസിനെതിരെയും റയല്‍ മാഡ്രിഡ് തിരിഞ്ഞു.ഇത്രക്ക് വലിയ ഫൌള്‍ നടത്തിയ താരത്തിനു ഒരു മുന്നറിയിപ്പ് പോലും അവര്‍ നല്‍കിയില്ല എന്നും റയല്‍ പറഞ്ഞു.ഈ സീസണിൽ റഫറിമാരുടെ പ്രകടനത്തെ മാഡ്രിഡ് പതിവായി വിമർശിച്ചിട്ടുണ്ട്, ക്ലബ്ബിൻ്റെ ടിവി ചാനലായ റയൽ മാഡ്രിഡ് ടിവിയിൽ പതിവായി വീഡിയോകൾ സംപ്രേക്ഷണം ചെയ്തു കൊണ്ട് ഉദ്യോഗസ്ഥരുടെ തെറ്റുകൾ ഉയർത്തിക്കാട്ടുന്നുണ്ട് അവര്‍.