ബാഴ്സലോണയുടെ നായകന്‍ തിരിച്ചെത്തിയിരിക്കുന്നു !!!!!
റയല്‍ ബെറ്റിസുമായി സമനിലയില്‍ കുടുങ്ങി എന്നത് ബാഴ്സലോണക്ക് വലിയ ക്ഷീണം തന്നെ ആണ്.കൂടാതെ വളരെ അടുത്ത് മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ താരങ്ങള്‍ പലരും ഒരേ സമയം നിരാശരും ക്ഷീണിതരും ആണ്.കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ബാഴ്സലോണയുടെ പ്രതിരോധം അത്ര മികച്ച ഷെപ്പില്‍ അല്ല.അതിനു പ്രധാന കാരണം കൂണ്ടെയും ഇനിഗോ മാര്‍ട്ടിനസും ആണ്.കൂണ്ടേ വിങ്ങ് ബാക്ക് പൊസിഷനില്‍ പണ്ട് കാണിച്ച ഫോം കാണിക്കുന്നില്ല.അതേ സമയം എതിര്‍ ടീം താരങ്ങളുടെ പ്രെഷറും വേഗതയും താങ്ങാന്‍ ഇനിഗോക്ക് കഴിയുന്നില്ല.
ഇതില്‍ കൂണ്ടേയുടെ കാര്യത്തില്‍ ഫ്ലിക്കിനും ബാഴ്സക്കും ചെയ്യാന്‍ കാര്യമായി ഒന്നും ഇല്ല.എന്നാല്‍ ഇനിഗോയുടെ കാര്യത്തില്‍ ഫ്ലിക്കിന് ഒരു പോം വഴി ലഭിച്ചിട്ടുണ്ട്.അത് സാക്ഷാല്‍ റൊണാള്‍ഡ് അറൂഹോ ആണ്.ഉറുഗ്വായന്‍ താരം പരിക്കില്‍ നിന്നു മോചിതന്‍ ആയി തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം ഡോര്‍ട്ടുമുണ്ടിനെതിരായ നാളത്തെ മല്‍സരത്തില്‍ കളിക്കും എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.ഇതോടെ അറൂഹോയിലൂടെ ബാഴ്സയുടെ പ്രതിരോധത്തിലേ വിള്ളല്‍ ഒരു പരിധി വരെ മറക്കാന്‍ ബാഴ്സക്ക് കഴിയും എന്ന് ഫ്ലിക്ക് കരുത്തുന്നു. ഇനി ഫിസിക്കല്‍ ഗെയിം കൈകാര്യം ചെയ്യാനുള്ള ബാഴ്സയുടെ പരിധി ഇനിയും വര്‍ധിക്കും.