ജോനാഥന് ടാഹ് – ബാഴ്സലോണയുമായി ഒരു കരാറില്‍ എത്തിയിരിക്കുന്നു
ഒരു ഫ്രീ ട്രാൻസ്ഫറിൽ ജോനാഥൻ ടാഹിനെ സൈൻ ചെയ്യാനുള്ള റേസില്‍ ബാഴ്സലോണ ബയെന്‍ മ്യൂണിക്കിനെ കടത്തി വെട്ടിയിരിക്കുന്നു.ബാഴ്സ സ്പോർടിംഗ് ഡയറക്ടർ ഡെക്കോ ഇന്നലെ ഉച്ചയോടെ ലെവർകുസണിലേക്ക് പോയി കളിക്കാരനെയും അദ്ദേഹത്തിൻ്റെ പ്രതിനിധികളെയും കണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു പാർട്ടികളും സംതൃപ്തരാണ്.താരത്തിനെ മ്യൂണിക്ക് ഏറെ കാലമായി നോട്ടം ഇട്ടിരിക്കുകയാണ്.എന്നാല്‍ ജര്‍മന്‍ ടീമില്‍ ഉള്ള പരിചയം ഉപയോഗിച്ച് ഫ്ലിക്ക് താരത്തിനെ ബാഴ്സലോനയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്.
ഈ താരത്തിനെയും ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് ആണ് ബാഴ്സലോണ സൈന്‍ ചെയ്യാന്‍ പോകുന്നത്. നിരവധി സീസണുകളിൽ ബയർ ലെവർകൂസൻ്റെ പ്രതിരോധത്തിലെ നായകന് ആയിരുന്നു ടാഹ്.ബുണ്ടസ്ലിഗയിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളായി പേരെടുത്ത താരം ഗെയിം റീഡിംഗ്,ഫിസിക്കല്‍ ഗെയിം , എയര്‍ ബാറ്റില്‍ , മൈതാനത്തെ നേതൃത ഗുണം എന്നീ കാര്യങ്ങളില്‍ ഒക്കെ അഗ്രഗണ്യന്‍ ആണ്.വയസ്സായി വരുന്ന ഇനിഗോ മാര്‍ട്ടിനസിന് പകരം ആണ് ടാഹിനെ ബാഴ്സലോണ സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.