EPL 2022 European Football Foot Ball International Football Top News transfer news

റഫറിയോട് കയര്‍ത്ത് സംസാരിച്ചു ; ഫ്ലിക്കിന് രണ്ടു മല്‍സര ബാന്‍

December 8, 2024

റഫറിയോട് കയര്‍ത്ത് സംസാരിച്ചു ; ഫ്ലിക്കിന് രണ്ടു മല്‍സര ബാന്‍

ഇന്നലത്തെ മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തത്തിന് ബാഴ്‌സലോണ പരിശീലകൻ ഹൻസി ഫ്ലിക്കിന് രണ്ട് മത്സര ലാ ലിഗ ടച്ച്‌ലൈൻ വിലക്ക്.ഇന്നലത്തെ മല്‍സരത്തില്‍ ഒരു പോയിന്‍റ് ലീഡില്‍ ഇരിക്കെ ആണ് റഫറി ബെറ്റിസിനായി പെനാല്‍റ്റി വിധിച്ചത്.തൻ്റെ ടീമിനെതിരെ പെനാൽറ്റി ലഭിച്ചതിലുള്ള കോപാകുലമായ പ്രതികരണത്തെത്തുടർന്ന് ഫ്ലിക്കിനെ എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിലെ സ്റ്റാൻഡിലേക്ക് അയച്ചു.റഫറി അലജാൻഡ്രോ മുനിസ് റൂയിസ് ആണ്  ഫ്ലിക്കിനെ പുറത്താക്കിയത്.

Hansi Flick: 'I believe in my players'

 

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ജർമ്മൻ പരിശീലകൻ തന്നെ പുറത്താക്കിയതിൻ്റെ കാരണം അറിയില്ലെന്ന് അവകാശപ്പെട്ടു.താന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞ അദ്ദേഹം ഭാഷ അറിയാത്തതിന്റെ കാരണം ആണ് ഇതിന് പിന്നില്‍ എന്നും രേഖപ്പെടുത്തി.എന്നിരുന്നാലും, മുണ്ടോ ഡിപോർട്ടീവോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2024 ലെ ബാഴ്‌സലോണയുടെ അവസാന രണ്ട് മത്സരങ്ങൾക്കായി ലാ ലിഗ ഇപ്പോൾ ഫ്ലിക്കിന് രണ്ട് ഗെയിം ലീഗ് വിലക്ക് ഏർപ്പെടുത്തും എന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.അടുത്ത മല്‍സരത്തില്‍ ബാഴ്സലോണ ലേഗാനസിനെയും അത്ലറ്റിക്കോ മാഡ്രിഡിനെയും ആണ് നേരിടുന്നത്.

Leave a comment