പ്രീമിയര്‍ ലീഗ് ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി !!!!!!!!
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് പ്രീമിയർ ലീഗിൽ 3-2 ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ദുര്‍ഗതിയുടെ പാതയിലൂടെ തന്നെ പോയി കൊണ്ടിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സെറ്റ് പീസുകളിലെ ദൗർബല്യം ഇന്നതെ മല്‍സരത്തില്‍ എതിരാളി വീണ്ടും മുതലെടുത്തു.30 വർഷത്തിനിടെ ഓൾഡ് ട്രാഫോർഡിലെ ഫോറസ്റ്റിൻ്റെ ആദ്യ വിജയം ആണ് ഇത്.ഇത് അവരെ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിപ്പിച്ചു.
പുതിയ മാനേജര്‍ അമോറിമിന്റെ വരവോടെയും യുണൈറ്റഡിന് രക്ഷയില്ല.യുണൈറ്റഡ് രണ്ട് മിനിറ്റിനുള്ളിൽ മറ്റൊരു കോർണറിൽ നിന്ന് പിന്നിലായി, ഫോറസ്റ്റ് ഡിഫൻഡർ നിക്കോള മിലെൻകോവിച്ച് ലിസാൻഡ്രോ മാർട്ടിനെസിനെ അനായാസം ചാടിക്കടന്നു ടീമിന് ആയി ആദ്യ ഗോള്‍ നേടി.18-ാം മിനിറ്റിൽ അലെജാൻഡ്രോ ഗാർനാച്ചോയുടെ ഷോട്ട് തടുക്കപ്പെട്ടു എങ്കിലും ഡാനിഷ് സ്ട്രൈക്കർ റാസ്മസ് ഹോജ്ലണ്ടിന്റെ റീബൌണ്ടിലൂടെ യുണൈറ്റഡ് സ്കോര്‍ സമനിലയാക്കി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡിന്റെ പിഴവ് മൂലം മോർഗൻ ഗിബ്സ്-വൈറ്റ് , ക്രിസ് വുഡ് എന്നിവര്‍ ഫോറസ്റ്റിന് രണ്ടും മൂന്നും ഗോളുകള്‍ നേടി കൊടുത്തു.ഇതില്‍ എടുത്ത് പറയേണ്ടത് സമ്മര്‍ദ വേളകളില്‍ കീപ്പര്‍ ഒനാനയുടെ ശ്രദ്ധയിലായ്മയാണ്.61 ആം മിനുട്ടില്‍ ഗോള്‍ നേടി ബ്രൂണോ ഫെർണാണ്ടസ് നേരിയ പ്രതീക്ഷ യുണൈറ്റഡിന് നല്കി എങ്കിലും പല അവസരങ്ങളിലും ഒരു ടീം ആയി കളിയ്ക്കാന്‍ കഴിയാതെ അവര്‍ വിഷമിച്ച് നിന്നു.