ഈ മുഖം കാണുമ്പോൾ ഇപ്പോഴും ഒരു വിങ്ങലാണ്; കാരണം ഒരുപാട് പ്രതീക്ഷിച്ചിരുന്നു
ഒരിക്കൽ കപിൽദേവിനോട് ഒരു മാധ്യമ പ്രവർത്തക ചോദിക്കുക ഉണ്ടായി എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് മറ്റൊരു കപിലിനെ സൃഷ്ടിക്കാൻ കഴിയാത്തത് എന്ന്. അന്ന് തമാശ രൂപത്തിൽ ആ മഹാൻ പറഞ്ഞു എന്റെ അമ്മയ്ക്ക് ഒരുപാട് വയസ്സായി അച്ഛനാണെങ്കിൽ ഇപ്പോൾ ജീവനോടെ ഇല്ല എന്നും. കുറച്ച് ഗൗരവമായി പറഞ്ഞാൽ ഇന്ത്യ അടുത്ത കപിലിനെ കണ്ടെത്തുന്നതിന്റെ വളരെ അടുത്തെത്തിയിരുന്നു, അടുത്ത കപിൽദേവ് ആയി മീഡിയ ആ പയ്യനെ വാഴ്ത്തി തുടങ്ങിയിരുന്നു.
ഞാൻ പറയാൻ വരുന്നത് സ്റ്റുവർട്ട് ബിന്നിയെ കുറിച്ചെല്ലാ, ഞാൻ പറയാൻ വരുന്നത് ആ വെളുത്തുമെലിഞ്ഞ ചുരുള മുടിക്കാരനായ ആ സ്വിംഗ് ബൗളറെ കുറിച്ചാണ്. അതെ ഒരിക്കൽ വസിം അക്രം വരെ പ്രശംസകൾ കൊണ്ട് പൊതിഞ്ഞ നമ്മുടെ ഇർഫാൻ പത്താനെ. 2002 അണ്ടർ 19 വേൾഡ് കപ്പായിരുന്നു ഇർഫാൻ പത്താനെ ലോകശ്രദ്ധയിൽ പെടുത്തിയ ടൂർണമെന്റ്. ഓസ്ട്രേലിയയിലെ തന്റെ ആദ്യ ഇന്റർനാഷണൽ ടൂർണമെന്റിൽ പത്താൻ ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അങ്ങനെ കോളേജ് പെൺകുട്ടികൾക്ക് ആഘോഷമാക്കാൻ ഒരു സ്റ്റൈലൻ പയ്യനേയും കിട്ടി.
കോച്ചായി ഗ്രേഗ് ചാപ്പൽ വന്നതോടുകൂടി നമുക്ക് പത്താനെ പതിയെ നഷ്ടമാവാൻ തുടങ്ങി. ഗാംഗുലിയായിരുന്നു പത്താനെ ടിവി സ്ക്രീനിനു മുന്നിൽ പരിചയപ്പെടുത്തിയത്. അതെ ഗാംഗുലി തന്നെയായിരുന്നു ചാപ്പലിനെ കൊച്ചാക്കാൻ മുൻകൈയെടുത്തതും.പിന്നീട് ഗാംഗുലിയുടെ യും പത്താൻ ന്റെയും ടീമിൽ നിന്നുള്ള പുറത്താകലിനുംചാപ്പൽ തന്നെ കാരണമായി. അതെ ഒരിക്കൽ സച്ചിൻ പറഞ്ഞിരുന്നു നിങ്ങളെപ്പോലെ പന്ത് സ്വിംഗ് ചെയ്യുന്ന ഒരു ബൗളറെ ഞാൻ നെറ്റ്സിൽ ഇതുവരെ നേരിട്ടില്ല എന്ന്. ലക്ഷ്മൺ വാഴ്ത്തിയിരുന്നു നിങ്ങളെെ നെറ്റ്സിൽ നേരിടുമ്പോൾ എന്റെ കാൽമുട്ട് ശ്രദ്ധിക്കുന്നതിൽ ആണ് ഞാൻ ഊന്നൽ നൽകിയിരുന്നത് എന്ന്. ഇമ്റാൻ ഖാൻ ഇങ്ങനെ പുകഴ്ത്തിയിരുന്നു വസിം അക്രം ഈ പ്രായത്തിൽ ബൗൾ ചെയ്തതിനേക്കാൽ ബുദ്ധി ഉപയോഗിച്ചാണ് ആ യുവതാരം ബൗൾ ചെയ്യുന്നതെന്ന്. അതെ അങ്ങനെയുള്ള ഒരു താരത്തെയാണ് നമ്മൾക്ക് നഷ്ടമായത്
വളർന്നുവരുന്ന ഹർദിക് പാണ്ട്യക്ക് ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. എന്തൊക്കെ ആയിരുന്നാലും വഡോദരയിലെ വളർന്നുവരുന്ന യുവതാരങ്ങൾക്ക് പത്താൻ ഒരു പ്രചോദനം തന്നെയാവും….|
Pranav Thekkedath