EPL 2022 European Football Foot Ball International Football Top News transfer news

ഫ്രെങ്കി ഡി യോങ് – ബാഴ്സലോണ ആരാധകര്‍ക്ക് വെറുക്കപ്പെട്ടവന്‍ ആയി മാറുന്നു ?

November 27, 2024

ഫ്രെങ്കി ഡി യോങ് – ബാഴ്സലോണ ആരാധകര്‍ക്ക് വെറുക്കപ്പെട്ടവന്‍ ആയി മാറുന്നു ?

ഒരു കാലത്ത് ബാഴ്സലോണ പരാജയത്തിന്‍റെ പടുകുഴിയില്‍ ഉള്ള സമയത്ത് പല സൂപ്പര്‍ താരങ്ങള്‍ക്ക് ആരാധകരില്‍  തെറി കേട്ടിരുന്നു , എന്നാല്‍ ആ സമയത്ത് എല്ലാം ഫ്രെങ്കി ഡി യോങ് എന്ന മിഡ്ഫീല്‍ഡര്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടന്‍ ആയിരുന്നു.തന്‍റെ കര്‍ത്തവ്യം വൃത്തിയായി ചെയ്യാറുള്ള ഡി യോങ്ങിനെ ബാഴ്സയുടെ എല്ലാ മാനേജര്‍മര്‍ക്കും വളരെ അധികം ഇഷ്ടം ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറഞ്ഞിരിക്കുന്നു.കസാഡോ-പെഡ്രി എന്ന ഡബിള്‍ പിവറ്റില്‍ ബാഴ്സലോണ കളിക്കുന്നതിനാല്‍ ഡി യോങ്ങിന് ആദ്യ ഇലവനില്‍ അങ്ങനെ ഒന്നും സ്ഥാനം ലഭിക്കുന്നില്ല.

Frenkie de Jong continues to gather detractors at Barcelona due to attitude  - Football España

 

അയാക്സില്‍ ഡബിള്‍ പിവറ്റ് പൊസിഷനില്‍ കളിച്ചു വളര്‍ന്ന ഡി യോങ്ങിന് ഇത് എന്തു പറ്റി എന്നു മാനേജര്‍ ഫ്ലിക്കിനും മാനേജ്മെന്റിനും മനസിലാവുന്നില്ല.പിവറ്റ് കളിക്കാത്ത പെഡ്രി വളരെ പെട്ടെന്നു തന്നെ ആ റോളിലേക്ക് മാറി കളിക്കുന്നതും ഡി യോങ്ങിന് അത് കഴിയാത്തതും ഡച്ച് താരത്തിന്‍റെ പിടിപ്പ് കേടാണ് എന്നു ആരാധകര്‍ കരുത്തുന്നു.അതിനാല്‍ ആണ് ഇന്നലെ അദ്ദേഹം കളിയ്ക്കാന്‍ എത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ കൂവി വിട്ടത്.അതോടെ ഈ സീസനോടെ ബാഴ്സലോണ ഡച്ച് താരം വിടും എന്ന കാര്യം ഉറപ്പായി.

Leave a comment