അടുത്ത അത്ലറ്റിക്കോ മാഡ്രിഡ് മാനേജര്‍ ???????
ഡീഗോ സിമിയോണുമായുള്ള ബന്ധം വേർപെടുത്തുന്നത് അത്ലറ്റിക്കോ മാഡ്രിഡ് ചിന്തിക്കുന്നത് പോലും ഇല്ല.എന്നാലും മാനേജര്‍ സ്ഥാനത്ത് നിന്നും അര്‍ജന്റയിന്‍ പോയാല്‍ ഭാവിയില്‍ ആര് തങ്ങളെ നയിക്കും എന്ന ചിന്ത അത്ലറ്റിക്കോ മാനേജ്മെന്റില്‍ ഇപ്പോള്‍ തന്നെ ഉണ്ട്.പല ലോക നിലവാരം ഉള്ള മാനേജര്‍മാരെയും മാനേജ്മെന്റ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്പാനിഷ് മാനേജര്‍മാരെ കൊണ്ട് വരാന്‍ ആണ് അവര്‍ താല്പര്യപ്പെടുന്നത്.
സ്പാനിഷ് മാധ്യമം ആയ റെലെവോയുടെ റിപ്പോര്‍ട്ട് പ്രകാരം സിമിയോണിയുടെ പിന്‍ഗാമിയായി കൊണ്ട് വരാന്‍ ഫുട്ബോൾ ഡയറക്ടർ കാർലോസ് ബുസെറോ ആഗ്രഹിക്കുന്നത് വെസ്റ്റ് ഹാം മാനേജർ ജൂലൻ ലോപെറ്റെഗുയും അല്ലെങ്കില്‍ സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂൻ്റെയുടെയും ആരാധകനാണ്. എന്നാല്‍ ക്ലബിന്റെ ചീഫ് ഷെയർഹോൾഡർ മിഗ്വൽ ഏഞ്ചൽ ഗിൽ മാരിൻ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നത് ആസ്റ്റൺ വില്ലയുടെ ഉനൈ എമെറിയാണ്.വില്ല പാർക്കിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുന്നത് വലിയ ശ്രമകരമായ കര്‍ത്തവ്യം ആണ്.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി ഒരു കൈ നോക്കാന്‍ എന്തായാലും അത്ലറ്റിക്കോ മാഡ്രിഡ് ഒരു ശ്രമം നടത്തും.