ലാലിഗയിലെ ആരാധകരുടെ ഫേവറിറ്റ് താരം – ഇസ്ക്കോ
ഒരു കാലത്ത് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡില്‍ മാന്ത്രിക വിദ്യ കാണിച്ച ഇസ്ക്കോ എന്ന താരത്തിനെ ലാലിഗയും ഫൂട്ബോള്‍ ലോകവും എന്തിന് റയല്‍ മാഡ്രിഡ് വരെ മറന്നു കഴിഞ്ഞു.എന്നാല്‍ കഴിഞ്ഞ സീസണില്‍ റയല്‍ ബെറ്റിസിന് വേണ്ടി പിച്ചിലേക്ക് തിരികെ എത്തിയ താരത്തിന് സ്പാനിഷ് ഫൂട്ബോളില്‍ കണ്ട ഏറ്റവും വലിയ തിരിച്ചു കാഴ്ചവെക്കാന്‍ കഴിഞ്ഞു.കഴിഞ്ഞ ലാലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ എംവിപി നേടിയ താരവും അദ്ദേഹം തന്നെ ആയിരുന്നു.
കഴിഞ്ഞ സീസണിലെ മികവിന് അദ്ദേഹത്തിന് ഇപ്പോള്‍ ഒരു അംഗീകരം ലഭിച്ചിരിക്കുകയാണ്- മാര്‍ക്ക – ഹ്യൂണ്ടായ് ആരാധകരുടെ പ്രിയപ്പെട്ട അവാർഡ്.ഇസ്കോ ലാലിഗയിൽ മാന്ത്രികത പുനഃസ്ഥാപിച്ചു, അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും നൽകി സീസൺ പൂർത്തിയാക്കി.കഴിഞ്ഞ സീസണില്‍ അദ്ദേഹം പിച്ചില്‍ കാണിച്ചത് കണക്കുകള്‍ അണിനിരത്തി നോക്കിയാല്‍ വ്യക്തം ആവണം എന്നില്ല.പന്ത് കൈവശം വെച്ച് അത് നഷ്ട്ടപ്പെടുത്താതെ എതിരാളികളെ കബളിപ്പിച്ച് കൊണ്ട് അവരുടെ കാലുകള്‍ക്ക് ഇടയിലൂടെ പാസും ത്രൂ ബോളും നല്കുന്ന ഇസ്ക്കോക്ക് ഇപ്പോള്‍ വയസ്സ് 32 ആയി.നിലവില്‍ അദ്ദേഹത്തിന് പരിക്ക് ആണ് , എങ്കിലും ഇപ്പോഴും വലിയ യൂറോപ്പിയന്‍ ക്ലബുകള്‍ക്ക് വേണ്ടി കളിക്കാനുള്ള ഗുണനിലവാരം അദ്ദേഹത്തിന്റെ ബൂട്ടില്‍ ഇപ്പോഴും ഉണ്ട്.