പരിക്ക് മൂലം രാജ്യാന്തര ടീമുകളിലേക്ക് റോബർട്ട് ലെവൻഡോവ്‌സ്‌കിയും യമാലും പോകില്ല
ബാഴ്‌സലോണ ഫോർവേഡ് ലാമിൻ യമൽ വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയ്ക്കുള്ള സ്‌പെയിനിൻ്റെ ടീമിൽ നിന്ന് പിന്മാറി.താരം കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് മൂന്നാഴ്ച വരെ കളിക്കില്ല.കഴിഞ്ഞയാഴ്ച റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ആണ് താരത്തിനു ഈ പരിക്ക് സംഭവിച്ചത്.ഞായറാഴ്ച റയൽ സോസിഡാഡിനോട് നടന്ന മല്‍സരത്തില്‍ ബാഴ്‌സക്ക് വേണ്ടി കളിയ്ക്കാന്‍ യമാലിന് കഴിഞ്ഞില്ല.
തിങ്കളാഴ്ച നടന്ന കൂടുതൽ പരിശോധനകളിൽ അദ്ദേഹത്തിന് കണങ്കാൽ ഉളുക്ക് ഉണ്ടെന്ന് കണ്ടെത്തി.ഡെന്മാർക്കിനും സ്വിറ്റ്‌സർലൻഡിനുമെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ നിന്നും ഇതോടെ അദ്ദേഹം വിട്ടു നിന്നു.യമാലിന് പകരം ജിറോണ വിംഗർ ബ്രയാൻ ഗിൽ കളിച്ചേക്കും.നവംബർ 23-ന് ലാലിഗയിൽ സെൽറ്റ വിഗോയ്‌ക്കെതിരായ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ബാഴ്‌സയുടെ ആദ്യ മത്സരവും യമലിന് നഷ്ടമാകാൻ സാധ്യതയുണ്ട്.അതേസമയം, റയൽ സോസിഡാഡിലെ തോൽവിയിൽ നട്ടെല്ലിന് പരിക്കേറ്റ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി പോളണ്ടുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് പിന്മാറി.ലെവൻഡോവ്‌സ്‌കി ഏകദേശം 10 ദിവസത്തേക്ക് പുറത്തിരിക്കുമെന്ന് ബാഴ്‌സ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.അതിനാല്‍ അദ്ദേഹത്തിന് പോർച്ചുഗലിനും സ്‌കോട്ട്‌ലൻഡിനുമെതിരായ മല്‍സരത്തില്‍ കളിയ്ക്കാന്‍ കഴിയില്ല.