യുണൈറ്റഡ് മാനേജര്‍ ആയി റൂഡ് വാൻ നിസ്റ്റൽറൂയി അവസാനമായി ഇന്ന് പ്രവര്‍ത്തിക്കും !!!!!!!!
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഇടക്കാല ചുമതലയുള്ള റൂഡ് വാൻ നിസ്റ്റൽറൂയിയുടെ അവസാന മത്സരം ഇന്നാണ്.യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഗ്രീക്ക് സംഘടനയായ പിഎഒകെയെ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇരു ടീമുകളും അവരുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റുമുട്ടുകയാണ്.അതുപോലെ ഇരു ടീമുകള്‍ക്കും ഈ ടൂര്‍ണമെന്റില്‍ വിജയം നേടാനും കഴിഞ്ഞിട്ടില്ല.
നിലവില്‍ റോമ നഗരം കത്തി എരിയുകയാണ്.അത് പ്രധാനമായി രണ്ടു കാര്യങ്ങള്‍ക്ക് ആണ്.ഒന്നു അവരുടെ മോശം ഫോമും, പിന്നീട് അവരുടെ ഇതിഹാസ താരം ആയ ഡാനിയേൽ ഡി റോസിയെ മാനേജര്‍ സ്ഥാനത്ത് നിന്നു ഒരു മുന്നറിയിപ്പും നല്‍കാതെ പുറത്താക്കിയതിനും. ഈ രണ്ടു കാര്യങ്ങള്ക്കും മാനേജ്മെന്റിനുമേല്‍ ആരാധകര്‍ക്ക് അതി രൂക്ഷമായ കോപം ഉണ്ട്.ഈ അവസ്ഥയില്‍ റോമ ഇന്ന് യൂറോപ്പ ലീഗില്‍ ബെല്‍ജിയന്‍ ക്ലബ് ആയ യൂണിയൻ എസ്.ജിക്കെതിരെ കളിക്കും.ഇതുവരേ മൂന്നൂ മല്‍സരങ്ങളില്‍ നിന്നും ഒരേ ഒരു ജയവുമായി റോമയുടെ നില അല്പം പരുങ്ങലില്‍ ആണ്.അത് പോലെ തന്നെ ലീഗ് പട്ടികയില്‍ 29 ആം സ്ഥാനത്തുള്ള യൂണിയൻ എസ്.ജിക്കും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ രണ്ടു ടീമുകള്‍ക്കും ജയം അനിവാര്യം ആണ്.