ബാഴ്സലോണ – അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം അമേരിക്കന്‍ മണ്ണില്‍ നടക്കില്ല
ഡിസംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ബാഴ്‌സലോണയുടെ കളി മയാമിയില്‍ നടത്താനുള്ള തീരുമാനം ലാലിഗ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു.അത്‌ലറ്റിക്കോയ്‌ക്കൊപ്പം ബാഴ്‌സയുടെ ഹോം ലീഗ് മത്സരം ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ലാലിഗ കുറെ മാസങ്ങള്‍ ആയി ശ്രമം ആരംഭിച്ചിട്ട്.ആദ്യം ഫിഫയില്‍ നിന്നും പിന്നീട് യുവേഫ,സ്പാനിഷ് ഫൂട്ബോള്‍ ബോര്‍ഡ് എന്നിവരില്‍ നിന്നും ഇവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.ഇപ്പോള്‍ അത് എല്ലാം തരണം ചെയ്തു എങ്കിലും ഇപ്പോള്‍ വെല്ലുവിളി ആയിരിക്കുന്നത് സമയമിലായ്മ ആണ്.
ഡിസംബര്‍ 21 ആണ് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന് വേണ്ടുന്ന പ്ലാന്‍ ഒന്നും വേണ്ട സമയത്ത് എടുക്കാത്തതിനെ തുടര്‍ന്നു ആണ് അമേരിക്കന്‍ ലീഗ് മല്‍സരം ലാലിഗ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത് എന്നു ഈഎസ്പിഎന്‍ കമന്‍റ് ചെയ്തു.നിലവില്‍ സ്പെയിനിലെ വെള്ളപ്പൊക്കവും ഇതിന് കാരണം ആയി.എന്നാല്‍ മറ്റൊരു സ്പാനിഷ് കായിക പത്രമായ റെലെവോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം പദ്ധതി ഇപ്പോഴും പ്ലാനില്‍ ഉണ്ട് എന്നും വൈകാതെ തന്നെ ഇത് ഒഫീഷ്യല്‍ ആയി അറിയിയ്ക്കും എന്നും പറയുന്നു.എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് അമേരിക്കന്‍ മണ്ണിലെ ബാഴ്സലോണ മല്‍സരത്തിന് സാധ്യത വളരെ കുറവ് ആണ്.