EPL 2022 European Football Foot Ball International Football Top News transfer news

ഇന്നലത്തെ ബാഴ്സയുടെ കളിയെ വിമര്‍ശിച്ച് ഹാന്‍സി ഫ്ലിക്ക്

November 4, 2024

ഇന്നലത്തെ ബാഴ്സയുടെ കളിയെ വിമര്‍ശിച്ച് ഹാന്‍സി ഫ്ലിക്ക്

മിഡ്‌വീക്കിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ആക്ഷനിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് ഹാൻസി ഫ്ലിക്കിന് തൻ്റെ ബാഴ്‌സലോണ ടീമിന് വ്യക്തമായ സന്ദേശം നല്കിയിട്ടുണ്ട്.അത് എന്തെന്നാല്‍ ഇന്നലെ നടന്ന പോലെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഉഴപ്പി കളിക്കരുത് എന്നതാണ്.ഇന്നലെ ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടി എങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ തീവ്രത കുറഞ്ഞു.

 

“ചാമ്പ്യന്‍സ് ലീഗില്‍ എനിക്ക് ഒരിയ്ക്കലും താരങ്ങള്‍ ഉഴപ്പി കളിക്കേണ്ടത് കാണണ്ട.ഓരോ 90 മിനുട്ടും എതിരാളിയെ എങ്ങനെ എല്ലാം തളക്കാം എന്നു നമ്മള്‍ നോക്കണം.അത് കൂടാതെ ഒരുപാട് തെറ്റുകള്‍ ഇന്നലെ താരങ്ങള്‍ വരുത്തി.അതും അടുത്ത മല്‍സരത്തില്‍ ശരിയാക്കണം.” ഫ്ലിക്ക് ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത് പ്രമുഖ് സ്പാനിഷ് പത്രമായ റെലെവോ ആണ്.റെഡ് സ്റ്റാർ ബെൽഗ്രേഡിനെ ആണ് അടുത്ത ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബാഴ്സലോണ നേരിടാന്‍ പോകുന്നത്.

Leave a comment