സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ബാഴ്സ കാമ്പില്‍ തിരിച്ചെത്താന്‍ വൈകും
പരിക്കിനെ തുടർന്ന് ബാഴ്‌സലോണ താരം എറിക് ഗാർഷ്യയ്ക്ക് മൂന്നാഴ്ച കൂടി കളിക്കാനാവില്ല. എസ്പാൻയോളുമായുള്ള നാളത്തെ കറ്റാലൻ ഡെർബി പോരാട്ടത്തിന് ഡിഫൻഡർ യോഗ്യനല്ലെന്ന് ഇതോടെ തെളിഞ്ഞു.അന്താരാഷ്‌ട്ര ഇടവേളയ്ക്ക് മുമ്പുള്ള ബാഴ്‌സലോണയുടെ മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ ഗാർഷ്യ യോഗ്യന്‍ ആവും എന്നു ക്ലബിലെ മെഡിക്കല്‍ സംഘം വിലയിരുത്തിയിരുന്നു.
പരിക്കില്‍ നിന്നും താരം മുക്തി നേടുന്നുണ്ട് , എന്നാല്‍ അത് അത്ര വേഗത്തില്‍ അല്ല എന്നതാണു താരത്തിനെയും ബാഴ്സലോണയെയും കുഴക്കുന്നത്.ഇനി അദ്ദേഹം തൻ്റെ പുനരധിവാസത്തിനായി പ്രവർത്തിക്കും.ഇതോടെ ഇന്ന് നടക്കുന്ന എസ്പ്യാനോള്‍ മല്‍സരം, നവംബർ 6 ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനു നേരെ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മല്‍സരം ,തുടർന്ന് നാല് ദിവസത്തിന് ശേഷം റയൽ സോസിഡാഡില്‍ നടക്കുന്ന മല്‍സരം.ഇതില്‍ ഒന്നും ഗാര്‍ഷ്യയ്ക്ക് കളിയ്ക്കാന്‍ ആകില്ല.നവംബർ 23 ന് ഗലീഷ്യയിൽ സെൽറ്റ വിഗോയിൽ നടക്കുന്ന ലാലിഗ മലസരത്തില്‍ ആയിരിയ്ക്കും ഗാര്‍ഷ്യ ഇനി കളിയ്ക്കാന്‍ പോകുന്നത്.ഡിഫന്‍സീവ് മിഡ് റോളില്‍ കളിയ്ക്കാന്‍ ഡി യോങ്ങും കസാഡോയും ഉള്ളത് ഫ്ലിക്കിന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കും.