EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ; ആഴ്സണലിന്‍റെ ടൈറ്റില്‍ റെസിന് തുടക്കത്തിലെ തിരിച്ചടി

November 3, 2024

പ്രീമിയര്‍ ലീഗ് ; ആഴ്സണലിന്‍റെ ടൈറ്റില്‍ റെസിന് തുടക്കത്തിലെ തിരിച്ചടി

പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ ഇപ്പോള്‍ തന്നെ ആഴ്സണലിന് കാല്‍ ഇടറി തുടങ്ങിയിരിക്കുന്നു. ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ അവര്‍ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.ഇതേ സ്കോര്‍ ലൈനില്‍ സെന്‍റ് ജയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആഴ്സണലിനെ ന്യൂ കാസില്‍ പരാജയപ്പെടുത്തിയിരുന്നു.തുടര്‍ച്ചയായ സമനിലകള്‍ക്കും തോല്‍വികള്‍ക്കും ശേഷം ഈ ജയം ന്യൂ കാസിലിന് ഏറെ ആശ്വാസം പകരുന്നു.

ആഴ്സണലിനെതിരെ 12 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി കൊണ്ട് ന്യൂ കാസില്‍ വളരെ മികച്ച തുടക്കം കുറിച്ചു.ഇസക്ക് തന്റെ ടീമിന് വേണ്ടി ഈ സീസണിലെ മൂന്നാമത്തെ ഗോള്‍ ആണ് നേടിയത്.ഇതിനെ എക്വലൈസ് ചെയ്യാന്‍ പല അവസരങ്ങളും ആഴ്സണലിന് ലഭിച്ചു എങ്കിലും അത് എല്ലാം പാഴായി പോയി.ഡേക്ലാന്‍ റൈസിന്‍റെ മികച്ച ഒരു ഹെഡര്‍ തന്നെ വഴി മാറി പോയത് ആഴ്സണലിന് വിനയായി.കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തങ്ങള്‍ മെച്ചപ്പെട്ട ഫൂട്ബോള്‍ കളിയ്ക്കാന്‍ ആരംഭിച്ചിരുന്നു എന്നും എന്നാല്‍ അതിന്റെ ഫലം ലഭിച്ചതു ഇപ്പോള്‍ മാത്രം ആണ് എന്നും മല്‍സരശേഷം മാനേജര്‍ എഡി ഹോവ് പറഞ്ഞു.

 

Leave a comment