വെള്ളപ്പൊക്ക കെടുതിയില്‍ വലൻസിയ-റയൽ മാഡ്രിഡ് മത്സരങ്ങൾ മാറ്റിവച്ചു
സ്പെയിനിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ശനിയാഴ്ച വലൻസിയയിൽ നടക്കേണ്ടിയിരുന്ന റയൽ മാഡ്രിഡിൻ്റെ ലാലിഗ മത്സരം മാറ്റിവച്ചു.വലൻസിയൻ മേഖലയിലെ ഈ വാരാന്ത്യത്തിലെ എല്ലാ മത്സരങ്ങളും ലാലിഗയുടെ അഭ്യർത്ഥന പ്രകാരം പുനഃക്രമീകരിക്കുമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യാഴാഴ്ച അറിയിച്ചു.ഈ നൂറ്റാണ്ടിൽ സ്‌പെയിനിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ തുടർന്ന് 150 പേരെങ്കിലും മരിക്കുകയും “നിരവധി ആളുകളെ” കാണാതാവുകയും ചെയ്തതോടെ സ്പാനിഷ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വിയ്യാറയലും റയോ വല്ലക്കാനോയും തമ്മിലുള്ള ശനിയാഴ്ചത്തെ ലാലിഗ മത്സരവും തിങ്കളാഴ്ച മലാഗയ്‌ക്കെതിരായ ലെവാൻ്റെയുടെ രണ്ടാം ഡിവിഷൻ ഹോം മത്സരവും മാറ്റിവച്ചു.വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റെഡ് ക്രോസിനായി ഫണ്ട് ശേഖരിക്കാൻ സഹായിക്കുമെന്ന് ലാലിഗയും അതിൻ്റെ ക്ലബ്ബുകളും വ്യാഴാഴ്ച പ്രതിജ്ഞയെടുത്തു.റെഡ് ക്രോസുമായി സഹകരിക്കുമെന്നും ഒരു മില്യൺ യൂറോ സംഭാവന ചെയ്യുമെന്നും റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.പ്രളയക്കെടുതിയിൽ മരിച്ചവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഈ വാരാന്ത്യത്തിൽ കളിക്കുന്ന എല്ലാ മത്സരങ്ങൾക്കും മുന്നോടിയായി ഒരു മിനിറ്റ് മൗനം ആചരിക്കുമെന്ന് ലാലിഗ അറിയിച്ചു.