” ഈ ജയം മുന്നേറ്റ നിരക്ക് അവകാശപ്പെട്ടത് ” – ഫ്ലിക്ക്
ഇന്നലത്തെ മല്‍സരത്തിന് ശേഷം ബാഴ്സലോണ മാനേജര്‍ ഹാന്‍സി ഫ്ലിക്ക് ടീമിന്റെ മുന്നേറ്റ നിരയെ വാനോളം പ്രശംസിച്ചു.ഇന്നലെ മധ്യനിരയില്‍ നിന്നും വേണ്ടുന്ന അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കിയത് വിങ്ങര്‍ റഫീഞ്ഞയാണ്.അത് കൂടാതെ അദ്ദേഹവും സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയും തമ്മില്‍ ഉള്ള കോമ്പിനേഷന്‍ ഗെയിം വളരെ മെച്ചപ്പെട്ടിരിക്കുന്നു.അദ്ദേഹം ആണ് റോബര്‍ട്ടിനു രണ്ടു ഗോള്‍ നേടാനുള്ള അവസരം നല്കിയത്.
“റഫീഞ്ഞ- ലെവന്‍ഡോസ്ക്കി-യമാല്‍ , ഈ മുന്നേറ്റ നിര എന്നെ വളരെ അധികം സന്തോഷത്തില്‍ ആഴ്ത്തുന്നു.ഇത്രക്ക് മികച്ച കെമിസ്ട്രി ഇവര്‍ തമ്മില്‍ പരിശീലന സെഷനില്‍ പോലും ഉണ്ടായിട്ടില്ല.പരിശീലന സമയത്ത് നമ്മള്‍ അവര്‍ക്ക് കളിയുടെ ടാക്റ്റികല്‍ സൈഡ് പറഞ്ഞു കൊടുക്കും.എന്നാല്‍ എതിരാളികള്‍ക്ക് അല്പം പോലും സമയം നല്‍കാതെ വളരെ അധികം റോട്ടേറ്റ് ചെയ്യുന്ന ഈ താരങ്ങള്‍ അവിശ്വസനീയവും അവര്‍ ഈ ടീമിനെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.”ഫ്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ -അസിസ്റ്റ് നേടിയ മുന്നേറ്റ ത്രയം ബാഴ്സയുടേത് ആണ്.ആകപ്പാടെ 30 (ഗോള്‍ + അസിസ്റ്റ് ) സംഭാവന ഇവര്‍ ടീമിന് നല്കിയിട്ടുണ്ട്.