EPL 2022 European Football Foot Ball International Football Top News transfer news

സ്പാനിഷ് ലാലിഗ ; ലീഗില്‍ ഒന്നാം സ്ഥാനം നിര്‍ത്താന്‍ ഫ്ലിക്കും സംഘവും

October 6, 2024

സ്പാനിഷ് ലാലിഗ ; ലീഗില്‍ ഒന്നാം സ്ഥാനം നിര്‍ത്താന്‍ ഫ്ലിക്കും സംഘവും

സീസണിലെ ആദ്യ ലാ ലിഗ തോൽവിയിൽ നിന്ന് കരകയറാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.ഇന്ന് ലാലിഗയില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബാഴ്സലോണ അലാവസിനെ നേരിടാൻ മെൻഡിസോറോട്‌സ സ്റ്റേഡിയത്തിലേക്ക് പോകും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.അലാവസ് നിലവില്‍ പതിനൊന്നാം സ്ഥാനത്ത് ആണ്.

Barcelona's Robert Lewandowski celebrates after scoring on October 1, 2024

കഴിഞ്ഞ വാരാന്ത്യത്തിൽ സന്ദർശകരെ ഒസാസുന 4-2 ന് തോൽപിച്ചു.ആദ്യ ടീമില്‍ പല താരങ്ങളെയും ഫ്ലിക്ക് കളിപ്പിച്ചില്ല എന്നത് ശരിയാണ് എങ്കിലും ഒസാസുനക്ക് മുന്നില്‍ മുട്ടുമടക്കിയത് അവര്‍ക്ക് വലിയ തിരിച്ചടി തന്നെ ആയിരുന്നു.അതിനു ശേഷം യംഗ് ബോയ്സിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളിന് ബാഴ്സലോണ ജയം നേടുകയും ചെയ്തിരുന്നു.ഇന്നതെ മല്‍സരത്തില്‍ തന്റെ പഴയ ഇലവനെ തന്നെ ഫ്ലിക്ക് ഉപയോഗിക്കും. ഗാര്‍സിയ – കസാഡോ – പെഡ്രി എന്നിവര്‍  തന്നെ ആയിരിയ്ക്കും ഇന്ന് മിഡ്ഫീല്‍ഡ് ഭരിക്കാന്‍ പോകുന്നത്.മുന്നേറ്റ നിരയില്‍ ലെവ – റഫീഞ്ഞ – യമാല്‍ എന്നിവര്‍ ആയിരിയ്ക്കും ഉണ്ടാവുക.ഫ്രെങ്കി ഡി യോങ് തിരിച്ചു വന്നു എങ്കിലും അദ്ദേഹത്തിന് ആദ്യ ഇലവനില്‍ സ്ഥാനം നല്കാന്‍ സാധ്യതയില്ല.ഒരു പക്ഷേ അദ്ദേഹം സബ് ആയി ഇറങ്ങാനുള്ള സാധ്യത വളരെ അധികം ആണ്.മിഡ്ഫീല്‍ഡില്‍ ഇന്റെര്‍നാഷണല്‍ ബ്രേക്കിന് ശേഷം ഗാവി,ഓല്‍മോ,ഫെര്‍മിന്‍ എന്നിവര്‍ തിരിച്ചെത്തും എന്നതും ഫ്ലിക്കിന്‍റെയ് ബാഴ്സയുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

Leave a comment