പ്രീമിയര്‍ ലീഗ് ; ജൈത്രയാത്ര തുടരാന്‍ ആഴ്സണല്‍ !!
ആഴ്സണലും സതാംപ്ടണും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ഇതുവരെ പരാജയപ്പെടാത്ത ആഴ്സണല്‍ ലീഗില്‍ ജയം എന്താണ് എന്നു അറിയാത്ത സതാംട്ടനെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴര മണിക്ക് നേരിടും.പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ 2-0ന് ചാമ്പ്യൻസ് ലീഗ് വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തില്‍ ആണ് ആഴ്സണല്‍ കാമ്പ് നിലവില്‍.
മറുവശത്ത് സതാംട്ടനെ അവരുടെ ചിര വൈരികള്‍ ആയ ബോണ്‍മൌത്ത് ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുത്തി.ഓരോ സീസണ്‍ കഴിയുമ്പോഴും പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ പിടി മുറുക്കി വരുകയാണ്.സിറ്റിക്കെതിരെ സമനില ആയതിനു ശേഷം ഇവര്‍ വളരെ മികച്ച തിരിച്ചുവരവ് ആണ് നടത്തിയിട്ടുള്ളത്.ടീമിലെ പ്രധാനികള്‍ ആയ ഒലെക്‌സാണ്ടർ സിൻചെങ്കോ,കീറൻ ടിയേർണി,ബെൻ വൈറ്റ്,ടകെഹിറോ ടോമിയാസു , ജൂറിയൻ ടിംബർ , അതിലെല്ലാം ഉപരി ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് – ഇവര്‍ എല്ലാം പരിക്ക് മൂലം കലിക്കുന്നില്ല.എന്നാല്‍ താല്‍ക്കാലിക ഫലം കണ്ടെത്താന്‍ അര്‍ട്ടേട്ടക്ക് കഴിയുന്നുണ്ട്.