EPL 2022 European Football Foot Ball Top News transfer news

പൗലോ മാൽഡിനിയുടെ മകൻ ഡാനിയൽ ആദ്യമായി ഇറ്റലിയന്‍ ടീമിലേക്ക്

October 5, 2024

പൗലോ മാൽഡിനിയുടെ മകൻ ഡാനിയൽ ആദ്യമായി ഇറ്റലിയന്‍ ടീമിലേക്ക്

22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു മാൽഡിനി ഇറ്റലി ടീമിൽ ഇടംപിടിക്കുന്നത്. നേഷൻസ് ലീഗ് മത്സരങ്ങൾക്കായി വെള്ളിയാഴ്ച ഇറ്റലി കോച്ച് ലൂസിയാനോ സ്പല്ലെറ്റി ഡാനിയൽ മാൽഡിനിയെ വിളിച്ചിച്ചിരിക്കുന്നു.ഇതോടെ അദ്ദേഹത്തിന് മുൻ ഇറ്റലി ക്യാപ്റ്റൻമാരായ പിതാവ് പൗലോയുടെയും മുത്തച്ഛൻ സെസാരെയുടെയും പാത പിന്തുടരാനാകും.22 വയസ്സുള്ള താരം ഫോര്‍വേഡ് ആണ്.

 

 

എസി മിലാനില്‍ നിന്നും ആദ്യ ടീമിലേക്ക് ഇടം ലഭിച്ച താരം നിലവില്‍ മോൺസയ്ക്ക് വേണ്ടി കളിക്കുന്നു.ഇറ്റലിക്ക് വേണ്ടി 126 തവണ കളിച്ച ഇതിഹാസ താരം  പൗലോ മാൽഡിനി 2002 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.1963 ലാണ് സിസാരെ മാൽഡിനി അവസാനമായി ഇറ്റലിയിൽ കളിച്ചത്, കൂടാതെ അദ്ദേഹം ഇറ്റാലിയന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടും ഉണ്ട്.യുവൻ്റസ് ഗോൾകീപ്പർ മിഷേൽ ഡി ഗ്രിഗോറിയോ, മിലാൻ ഡിഫൻഡർ മാറ്റിയോ ഗാബിയ, റോമ മിഡ്ഫീൽഡർ നിക്കോളോ പിസില്ലി എന്നിവരും ആദ്യമായാണ് ഇറ്റാലിയന്‍ ടീമില്‍ എത്തിയിരിക്കുന്നത്.

Leave a comment