യുണൈറ്റഡ് മാനേജ്മെന്റ് ഫെര്ഗൂസന് വേണ്ട വില നല്‍കിയിരുന്നില്ല
ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്ലും 2013-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ സമ്മതിച്ചിരുന്നുവെങ്കിലും ആവശ്യമായ 200 മില്യൺ പൗണ്ട് നൽകാൻ ക്ലബ് വിസമ്മതിച്ചതായി പാട്രിസ് എവ്ര വെളിപ്പെടുത്തി.ആ സമയത്ത്, റൊണാൾഡോ സ്പാനിഷ് ക്ലബ് ആയ റയലില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.ടോട്ടൻഹാമുമായുള്ള അവിശ്വസനീയമായ സീസണിൽ ബെയ്ൽ പ്ലെയർ ഓഫ് ദി ഇയർ, യംഗ് പ്ലെയർ ഓഫ് ദി ഇയർ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഫെര്ഗൂസന് പാട്രിസിനെ ഓഫീസിലേക്ക് വിളിപ്പിച്ച് കൊണ്ട് ക്ലബ് തന്നോട് റിട്ടയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് എന്നും , അതിനാല്‍ കോച്ചിങ് കരിയര്‍ താന്‍ നിര്‍ത്താന്‍ പോവുകയാണ് എന്നും അദ്ദേഹം പറഞ്ഞുവത്രേ.എന്നാല്‍ തനിക്ക് യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടണം എന്നും , അതിനു വേണ്ടി റൊണാള്‍ഡോ , ബെയില്‍ എന്നിവരെ കൊണ്ടുവരാനും തനിക്ക് കഴിയും എന്നും അദ്ദേഹം അന്ന് പറഞ്ഞു.എന്നാല്‍ റയല്‍ ആവശ്യപ്പെടുന്ന 200 മില്യണ്‍ നല്കാന് യുണൈറ്റഡിന് താല്പര്യം ഇല്ലായിരുന്നു.അത് കൊണ്ട് മാത്രം ആണത്രേ ഈ ഡീല്‍ യാഥാര്‍ഥ്യം ആവാതെ ആയി പോയത്.ആ സമയങ്ങളില്‍ യുണൈറ്റഡ് 200 മില്യണ്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മറ്റ് താരങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയതും ഫെര്‍ഗൂസനെ ഏറെ വിഷമിപ്പിച്ചിരുന്നു.മുൻ ചെൽസി മിഡ്ഫീൽഡർ ജോൺ ഒബി മൈക്കലിൻ്റെ ‘ദ ഒബി വൺ പോഡ്കാസ്റ്റിൽ’ സംസാരിക്കുകയായിരുന്നു പാട്രിസ് എവ്ര.