EPL 2022 European Football Foot Ball International Football Top News transfer news

വംശീയ അധിക്ഷേപം ; മല്ലോര്‍ക്ക ആരാധകന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

September 27, 2024

വംശീയ അധിക്ഷേപം ; മല്ലോര്‍ക്ക ആരാധകന് ഒരു വര്‍ഷം ജയില്‍ ശിക്ഷ

റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെതിരെയും അതുപോലെ വിയാറയലിന്റെ സാമുവൽ ചുക്വൂസിനും എതിരെ വംശീയ അധിക്ഷേപം നടത്തിയ മല്ലോർക്ക ആരാധകനെ സ്പാനിഷ് കോടതി വ്യാഴാഴ്ച 12 മാസത്തെ ജയില്‍ വാസത്തിന്  വിധിച്ചു.2023 ഫെബ്രുവരി 5-ന് സൺ മോയ്‌ക്സിൽ നടന്ന ഒരു ലീഗ് മത്സരത്തിനിടെ അയാള്‍ വിനീഷ്യസിനെ കളിയാക്കിയത്.അതിനു രണ്ടാഴ്ചയ്ക്ക് ശേഷം നൈജീരിയ വിംഗർ ചുക്‌വ്യൂസിയും വംശീയ അധിക്ഷേപത്തിന് ഇരയായി.

Fan who racially abused Vinicius Jr in Mallorca handed prison sentence |  Flashscore.com

 

മല്ലോർക്ക കോടതി പ്രതിയെ മൊത്തം 12 മാസത്തെ തടവിന് ശിക്ഷിക്കുകയും അതു കൂടാതെ സ്പെയിനിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്ന് മൂന്ന് വർഷത്തേക്ക് അയാളെ  വിലക്കുകയും ചെയ്തു.സ്പെയിനിലെ വംശീയ പ്രശ്നങ്ങളെ വിനീഷ്യസ് പലപ്പോഴായി തുറന്നു കാട്ടുന്നുണ്ട്. ഇതിപ്പോള്‍ ബ്രസീലിയന്‍ വിങ്ങര്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്തയായിരിക്കും ഇത്.സ്പാനിഷ് ക്ലബില്‍ അഞ്ച് സീസണുകൾക്ക് ശേഷം 2023 ലെ വേനൽക്കാലത്ത് ചുക്വൂസ് എസി മിലാനിൽ ചേർന്നു.

Leave a comment