ഷഹീൻ അഫ്രീദി തിരിച്ചെത്തുന്നു : ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
ഒക്ടോബർ 7 മുതൽ 11 വരെ മുള്‍ട്ടാനിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി പാകിസ്ഥാൻ ക്രിക്കറ്റ് സെലക്ടർമാർ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദിയെ തിരികെ കൊണ്ടുവന്നു. പരിക്കേറ്റ ഖുറം ഷഹ്സാദിന് വേണ്ടി ഇടങ്കയ്യൻ സ്പിന്നർ നൊമാൻ അലിയെ കൊണ്ടുവന്ന് 15 കളിക്കാരുടെ ടീമിനെ സെലക്ടർമാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് പിന്നാലെയാണ് അഫ്രീദിയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. തിരഞ്ഞെടുത്ത നാല് പേസർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതാണ് ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ തോൽവിക്ക് കാരണമായത്. 15 ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ നൊമാൻ അലി, ഫാസ്റ്റ് ബൗളർ ഖുറമിന് പകരക്കാരനായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി കാത്തിരിക്കുകയാണെന്ന് പാകിസ്ഥാൻ പുരുഷ റെഡ് ബോൾ ഹെഡ് കോച്ച് ജേസൺ ഗില്ലസ്പി പറഞ്ഞു.
ഒന്നാം ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം:
ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, മിർ ഹംസ, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ , നസീം ഷാ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഘ , സർഫറാസ് അഹമ്മദ് , ഷഹീൻ ഷാ അഫ്രീദി.