ബാഡ് ലക്ക് ആഴ്സണല്‍ !!!!!!!!!
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആഴ്സണലും സിറ്റിയും സമനിലയില്‍ പിരിഞ്ഞു.നാടകീയമായ മല്‍സരത്തില്‍ ഫോട്ടോ ഫിനിഷ് എന്ന പോലെ ജോണ്‍ സ്റ്റോണ്‍സ് നേടിയ എക്സ്ട്രാ ടൈം ഗോളില്‍ ആണ് സിറ്റി സമനില ഗണെര്‍സില്‍ നിന്നും പിടിച്ച് വാങ്ങിയത്.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഈ രണ്ടു ഗോളുകള്‍ വീതം നേടി.
9 ആം മിനുട്ടില്‍ സാവീഞ്ഞോ നല്കിയ ത്രൂ പാസില്‍ നിന്നും ഗോള്‍ നേടി കൊണ്ട് ഹാലണ്ട് സിറ്റിക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ ആ തിരിച്ചടിയില്‍ നിന്നും ആഴ്സണല്‍ വളരെ പെട്ടെന്നു തന്നെ കരകയറി.വല്ലാതെ ആനന്ദത്തില്‍ തുടരാന്‍ സിറ്റിക്ക് കഴിഞ്ഞില്ല.22 ആം മിനുട്ടില്‍ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ റിക്കാർഡോ കാലഫിയോറിയും 46 ആം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച അവസരം മുതല്‍ എടുത്ത് ഗബ്രിയേൽ മഗൽഹെസും ആഴ്സണലിന് ലീഡ് നേടി കൊടുത്തു.എന്നാല്‍ ഹാഫ് ടൈമിന് തൊട്ട് മുന്നേ കളി ആരംഭിക്കാന്‍ വൈകിയതിനും അത് പോലെ പന്ത് തട്ടി കളഞ്ഞതിനും ട്രോസാര്‍ഡിന് കാര്‍ഡ് ലഭിച്ചതു ആഴ്സണല്‍ ക്ലബിന് വളരെ വലിയ തിരിച്ചടിയായി.ഒടുവില്‍ രണ്ടാം പകുതിയില്‍ മുഴുവന്‍ രണ്ടാം ഗോളിന് വേണ്ടിയുള്ള സിറ്റിയുടെ കാത്തിരിപ്പിന് സ്റ്റോണ്‍സ് അവസാനം നല്കി.ഒരു പോയിന്‍റ് ഇരു ടീമുകളും നേടിയപ്പോള്‍ സിറ്റി തങ്ങളുടെ സ്ഥാനം റണ്ടില്‍ നിന്നും ഒന്നിലേക്ക് മാറ്റി എടുത്തു.