മരണ കിണറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എറിക് ടെന്‍ ഹാഗും !!!!!!
അന്താരാഷ്ട്ര ബ്രേക്ക് കഴിഞ്ഞ് എത്തുന്ന തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ജയം നേടാനുള്ള ഉറച്ച മനസ്സുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,സതാംട്ടണ് ടീമുകള്‍ ഇന്നു വൈകീട്ട് അഞ്ചു മണിക്ക് സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ പരസ്പരം ഏറ്റുമുട്ടിയേക്കും.2023 മാർച്ചിൽ ഓൾഡ് ട്രാഫോർഡില്‍ വെച്ച് ഈ രണ്ടു ടീമുകള്‍ അവസാന ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ നിന്നും സതാംട്ടണ് തരംതാഴ്ത്തപ്പെട്ടിരുന്നു.
നിലവില്‍ യുണൈറ്റഡിന് വളരെ മോശം റണ്‍ ആണ് പ്രീമിയര്‍ ലീഗില്‍ ഉള്ളത്.ആദ്യ ജയത്തിന് ശേഷം തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍-ഒന്നു ബ്രൈട്ടനെതിരെ, മറ്റേത് ചിര വൈരികള്‍ ആയ ലിവര്‍പൂളിനെതിരെ.ഇന്നതെ മല്‍സരത്തില്‍ നിന്നും എങ്ങനെയും വിലപ്പെട്ട മൂന്നു പോയിന്റ് നേടുക എന്നത് ടെന്‍ ഹാഗിന്റെ ഏറ്റവും വലിയ ലക്ഷ്യം ആണ്.എന്തെന്നാല്‍ ലിവര്പൂളിനെതിരെയായ തോല്‍വിക്ക് ശേഷം മാനേജ്മെന്റ് പരസ്യമായി അദ്ദേഹത്തെ പിന്തുണച്ചിരുന്നു.അതിനാല്‍ അവരുടെ വിശ്വാസം കാക്കണം എങ്കില്‍ ഇന്നതെ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ.ആത് പോലേ തന്നെ പരിക്ക് യുണൈറ്റഡിന് വലിയ ഒരു വെല്ലുവിളി ആണ്.റാസ്മസ് ഹോജ്ലണ്ട്, ലൂക്ക് ഷാ, ലെനി യോറോ, ടൈറൽ മലേഷ്യ, വിക്ടർ ലിൻഡലോഫ്, മേസൺ മൗണ്ട്- ഇത്രയും പേര് ഇല്ലാതെ ആണ് അവര്‍ ഇന്നതെ മല്‍സരത്തില്‍ കളിയ്ക്കാന്‍ വരുന്നത്.