ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ ഗസ് അറ്റ്കിൻസണിന് വിശ്രമം നൽകി ഇംഗ്ലണ്ട് , ഒല്ലി സ്റ്റോൺ ടീമിലേക്ക്
ഈ മാസം അവസാനം ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് പേസർ ഗസ് അറ്റ്കിൻസണിന് വിശ്രമം അനുവദിച്ചു. വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കുമെതിരായ ആറ് ടെസ്റ്റുകളിൽ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ പേസറുടെ ജോലിഭാരം നിയന്ത്രിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) തീരുമാനിച്ചു.
ജൂലൈയിൽ വിൻഡീസിനെതിരെ ലോർഡ്‌സിൽ അരങ്ങേറ്റം കുറിച്ച അറ്റ്കിൻസൻ ആറ് ടെസ്റ്റുകളിൽ നിന്ന് 34 വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ക്രിസ് വോക്‌സിനൊപ്പം ഈ വേനൽക്കാലത്ത് ഇംഗ്ലണ്ടിന് വേണ്ടിയുള്ള ആറ് ടെസ്റ്റുകളിലും അദ്ദേഹം കളിച്ചു. ശ്രീലങ്കൻ പരമ്പരയുടെ അവസാന ഘട്ടങ്ങളിൽ, വേനൽക്കാലത്ത് അറ്റ്കിൻസൻ്റെ വേഗത കുറഞ്ഞതായി സൂചനകൾ ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇംഗ്ലണ്ട് ഏകദിന ടീം: ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, ജോഷ് ഹൾ, വിൽ ജാക്ക്‌സ്, മാത്യു പോട്ട്‌സ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജാമി സ്മിത്ത്, ഒല്ലി സ്റ്റോൺ, റീസ് ടോപ്ലി, ജോൺ ടർണർ.