ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസ് രണ്ടാം ടെസ്റ്റ്: ബൗളർമാർ തിളങ്ങിയ ഒന്നാം ദിവസത്തിൽ വീണത് 17 വിക്കറ്റുകൾ
ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസ് രണ്ടാം ടെസ്റ്റിലെ ഒന്നാം ദിവസം അവസാനിച്ചപ്പോൾ ബൗളർമാർ അരങ്ങുവാഴുകയാണ്. ഒന്നാം ദിവസ൦ വീണത് 17 വിക്കറ്റുകൾ ആണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു, എന്നാൽ അത് അവർക്ക് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രക്കയെ 160 റൺസിന് ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനും കാര്യങ്ങൾ അത്ര നല്ലതല്ല. കളി അവസാനിച്ചപ്പോൾ അവർ 7 വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലാണ്.
ആദ്യ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർബോർഡിൽ 8 റൺസ് ആയപ്പോൾ ഒന്നാം വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴാൻ തുടങ്ങി 8ന് 1 എന്ന നിലയിൽ നിന്ന് 97/9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 100 റൺസിന് ഓൾഔട്ടാകുമെന്ന് കരുതിയ ടീമിനെ അവസാന വിക്കറ്റിൽ ഡെയ്ൻ പീഡ്(38) നൻഡ്രെ ബർഗർ(23) എന്നിവരുടെ മികവിൽ 150 കടത്തി. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 63 റൺസ് നേടി. വിൻഡീസിന് വേണ്ടി ശർമർ ജോസഫ് അഞ്ച് വിക്കറ്റ് നേടിയപ്പോൾ ജെയ്ഡൻ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനും സമാനമായ അനുഭവം ആയിരുന്നു രണ്ട് റൺസിന് അവര്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ചീട്ടുകൊട്ടാരം തകരുന്നത്പോലെ ടീം തകർന്നടിഞ്ഞു. 33 റൺസുമായി ജെയ്‌സൺ ഹോൾഡർ ആണ് ക്രീസിൽ ഉള്ളത് എന്നതാണ് അവരുടെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കയ്ക്കായി വിയാൻ മൾഡർ നാല് വിക്കറ്റ് നേടി.