ബെൻഫിക്കയിൽ നിന്ന് മിഡ്ഫീൽഡർ ജോവോ നെവ്സിൻ്റെ ട്രാന്‍സ്ഫര്‍ പിഎസ്ജി പൂര്‍ത്തിയാക്കി
ബെൻഫിക്കയിൽ നിന്ന് കൗമാരക്കാരനായ മിഡ്ഫീൽഡർ ജോവോ നെവ്സിൻ്റെ ട്രാൻസ്ഫർ പാരീസ് സെൻ്റ് ജെർമെയ്ൻ പൂർത്തിയാക്കി.മെഡിക്കൽ പാസായതിന് ശേഷം 19 കാരനായ നെവ്സ് ലീഗ് 1 ചാമ്പ്യന്മാരുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടു.ക്രാസ്നോഡറിൽ നിന്ന് റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിൻ്റെ വരവിനുശേഷം പോർച്ചുഗൽ ഇൻ്റർനാഷണൽ പിഎസ്ജിയുടെ രണ്ടാമത്തെ സമ്മര്‍ സൈനിങ് ആണ്.
2024 യൂറോയിൽ തൻ്റെ രാജ്യത്തിനായി നെവ്സ് ആദ്യമായി കളിച്ചു.60 മില്യൺ യൂറോ ആണ് താരത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസ്.ആഡ്-ഓണുകളിൽ 10 മില്യൺ യൂറോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിൽ ടീമിനായി സീനിയർ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് നെവ്സ് ബെൻഫിക്കയിലെ ബി ടീമില്‍ വലിയ ചലനം ആണ് സൃഷ്ട്ടിച്ചത്.കഴിഞ്ഞ സീസണിൽ ബെൻഫിക്കയ്ക്ക് വേണ്ടി അദ്ദേഹം 55 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.പിഎസ്ജിയിൽ, പോർച്ചുഗീസ് താരങ്ങളായ ഗോൺസാലോ റാമോസ്, വിറ്റിൻഹ, ന്യൂനോ മെൻഡസ്, ഡാനിലോ പെരേര എന്നിവർക്കൊപ്പം ഇനി നേവസും ഉണ്ടാകും.