EPL 2022 European Football Foot Ball International Football Top News transfer news

” മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന്‍റെ പ്രകടനം ശരാശരിയിലും താഴെ “

August 5, 2024

” മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന്‍റെ പ്രകടനം ശരാശരിയിലും താഴെ “

ശനിയാഴ്ച സൗത്ത് കരോലിനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് ലിവര്‍പൂള്‍ മാനേജര്‍ ഒരു മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.എന്നാല്‍ തന്റെ ടീമിന്റെ പ്രകടനത്തില്‍ മാനേജര്‍ സ്ലോട്ട് തീരെ തൃപ്തന്‍ അല്ല.മല്‍സരശേഷം ഈ ലിവര്‍പൂള്‍ ടീമിന് പല കാര്യങ്ങളിലും മെച്ചപ്പെടാന്‍ ഉണ്ട് എന്നു മാനേജർ ആർനെ സ്ലോട്ട് പറഞ്ഞു.അടുത്ത മല്‍സരത്തില്‍ ലിവര്‍പൂള്‍ നേരിടാന്‍ പോകുന്നത് സേവിയ്യയ്യെ ആണ്.

 

“മല്‍സരത്തിന്റെ ഫലത്തില്‍ മാത്രം ആണ് ഞാന്‍ തൃപ്തന്‍.എന്നാല്‍ കളിയിൽ ഞങ്ങൾക്ക് വേണ്ടത്ര നിയന്ത്രണമില്ലെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ വളരെയധികം അവസരങ്ങൾ വിട്ടുകൊടുത്തുവെന്ന് ഞാൻ കരുതുന്നു. യുണൈറ്റഡ് ഒരു 3-0 തോൽവിയേക്കാൾ കൂടുതൽ അർഹിക്കുന്നു.ലിവര്‍പൂള്‍ താരങ്ങള്‍ അവധി കഴിഞ്ഞ് മടങ്ങി എത്തുന്നത് ടീമില്‍ പല മാറ്റങ്ങളും കൊണ്ട് വരുത്തും.”അര്‍ണീ സ്ലോട്ട് പറഞ്ഞു.അടുത്ത മല്‍സരത്തില്‍ ലിവര്‍പൂള്‍ ലാലിഗ ടീം ആയ സേവിയ്യയെ ആണ് നേരിടുന്നത്.പ്രീമിയര്‍ ലീഗില്‍ ഇവരുടെ ആദ്യത്തെ മല്‍സരത്തിലെ എതിരാളി ഇപ്സ്വിച്ച് ടൌണ്‍ ആണ്.

Leave a comment