EPL 2022 European Football Foot Ball International Football Top News transfer news

എൻസോ ഫെർണാണ്ടസിൻ്റെ വിവേചനപരമായ ഗാനത്തെ ചെൽസി അപലപിച്ചു

July 18, 2024

എൻസോ ഫെർണാണ്ടസിൻ്റെ വിവേചനപരമായ ഗാനത്തെ ചെൽസി അപലപിച്ചു

അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ പാടിയ വംശീയ ഗാനം വളരെ അധികം ചര്‍ച്ചയ്ക്ക് വഴി വെച്ച് കൊണ്ടിരിക്കുകയാണ്.കോപ നേടിയപ്പോള്‍ ടീം ബസില്‍ ഇരുന്നു കൊണ്ട് അര്‍ജന്‍ട്ടയിന്‍ താരങ്ങള്‍ ഫ്രാന്‍സ് താരങ്ങളുടെ ആഫ്രിക്കന്‍ വേരുകളെ കളിയാക്കി കൊണ്ട് പാട്ട് പാടിയിരുന്നു.ഇത് അവരുടെ ആരാധകര്‍ 2022 ലോകക്കപ്പ് വിജയത്തിനു ശേഷം പാടിയതാണ്.

French federation takes action over racist Argentina chants - ESPN

കോപ  നേടിയത്തിന് ശേഷം എന്‍സോ ഫെര്‍ണാണ്ടസ് ടീം ബസില്‍ ഇരുന്നു പാട്ട് പാടുന്നത് അദ്ദേഹത്തിന്റെ തന്നെ ടിക്ക് ടോക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇത് നിമിഷങ്ങള്‍ക്കകം വൈറല്‍ ആയി.ചെല്‍സിയും ഫ്രാന്‍സ് ഇന്‍റര്‍നാഷനല്‍ ഫൂട്ബോളും ഇതിനെ വളരെ അധികം പരോക്ഷമായി വിമര്‍ശിച്ചു.ഇത് കൂടാതെ താരത്തിനു മേല്‍ നടപടി എടുക്കാനുമുള്ള ശബ്ദം അവര്‍  ഉയര്‍ത്തി.ഫിഫയില്‍ നിന്നു അര്‍ജന്‍റ്റയിന്‍ ടീമിനെതിരെ വലിയ ശിക്ഷ നടപടി എടുക്കണം എന്നു ഫ്രാന്‍സ് ഫൂട്ബോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്,എങ്കിലും താരങ്ങള്‍ ഇത് പ്രവര്‍ത്തിച്ചത് സ്റ്റേഡിയത്തിലോ കളി നടക്കുമ്പോഴോ അല്ല,അതിനാല്‍ അര്‍ജന്‍റയിന്‍ ഫൂട്ബോള്‍ ബോര്‍ഡിന് ആണ് അതിനുള്ള ചുമതല എന്നു ഫിഫ പ്രസിഡന്‍റ് രേഖപ്പെടുത്തി.കോപ നേടിയത്തിന്റെ ആവേശത്തില്‍ എല്ലാം മതി മറന്നു ആഘോഷിക്കുകയായിരുന്നു എന്നും തന്റെ ജീവിതത്തില്‍ ഒരിയ്ക്കലും വംശീയതയ്ക്ക് സ്ഥാനം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a comment