Badminton Top News

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി വി സിന്ധു മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

August 22, 2019

author:

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി വി സിന്ധു മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന വനിത സിംഗിൾസിൽ പി വി സിന്ധുവിന് തകർപ്പൻ ജയം. ജയത്തോടെ സിന്ധു മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.  ചൈനീസ്‌ തായ്‌പേയ്‌യുടെ പൊ യു പൊയേ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ്  സിന്ധു പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. അനായാസ ജയമാണ് സിന്ധു നേടിയത്.  43 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ സിന്ധു തകർപ്പൻ പ്രകടനമാണ് നടത്തിയത്.

നേരിട്ട് രണ്ടാം റൗണ്ടിൽ പ്രവേശിച്ച സിന്ധു  മികച്ച നീക്കങ്ങള്‍കൊണ്ട്‌ തുടക്കത്തില്‍തന്നെ സിന്ധു ആധിപത്യം നേടി. സിന്ധു പ്രീക്വാർട്ടറിൽ അമേരിക്കയുടെ സാൻങ് ബീവനെ നേരിടും.കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ സിന്ധുവിനെ തോല്‍പിച്ച താരമാണ്‌ സാങ്‌.  ആദ്യ കളിയുടെ തുടക്കത്തിൽ തന്നെ രണ്ട്  പേരും പോയിന്റുകൾ നേടി എന്നാൽ പെട്ടെന്ന് തന്നെ ലീഡ് നേടാൻ  സിന്ധുവിന് കഴിഞ്ഞു. തുടർച്ചയായ 4 പോയിന്റുമായി സിന്ധു 9-7 ലീഡ് നേടി. പിന്നീട് ഉടനീളം ഈ ലീഡ് മുന്നോട്ട് കൊണ്ടുപോകാൻ സിന്ധുവിന് കഴിഞ്ഞു.

സ്‌കോർ:  21–14, 21–14

Leave a comment