ഏറെ ആലോചനക്ക് ശേഷം യുണൈറ്റഡ് തീരുമാനം എടുത്തു – ടെന്‍ ഹാഗ് തന്നെ കോച്ച് !!!
യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രീസീസൺ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് എറിക് ടെൻ ഹാഗുമായി ഒരു പുതിയ കരാർ ഒപ്പിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഈ അടുത്ത് അദ്ദേഹത്തിനെ നിലനിര്‍ത്തണോ എന്നതിനെ കുറിച്ച് ഒരു റിവ്യു നടത്തിയതിന് ശേഷം ആണ് ഇങ്ങനെ ഒരു തീരുമാനം അവര്‍ എടുത്തിരിക്കുന്നത്.ഉടന്‍ തന്നെ കരാര്‍ നീട്ടല്‍ ചര്‍ച്ച ആരംഭിക്കും.ജൂലൈ 27 നു ആണ് യുണൈറ്റഡ് പ്രീസീസണ് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്.
എന്നാല്‍ പുതിയ കരാര്‍ നിബന്ധന പ്രകാരം ട്രാന്‍സ്ഫര്‍ സ്പോര്‍ട്ടിങ് പദ്ധതികളില്‍ ടെന്‍ ഹാഗിന് തല ഇടാന്‍ കഴിയില്ല.അദ്ദേഹത്തിന് ഇത്രയും കാലം ആ ഒരു റോള്‍ പഴയ മാനേജ്മെന്‍റ് പതിച്ച് നല്കിയിരുന്നു.ഇപ്പോഴത്തെ ചെയര്‍മാന്‍ ജിം റാറ്റ്ക്ലിഫ് ആവശ്യപ്പെടുന്നത് ടെന്‍ ഹാഗിനോട് കളിക്കാരെ ടെക്നിക്കലായി മാറ്റി എടുക്കാന്‍ ആണ്.അവരുടെ ഫിറ്റ്നസ്,പ്ലെയിങ് റോള്‍, ടാക്റ്റിക്സ് ഇത് പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ റാറ്റ്ക്ലിഫ് ഹാഗിനോട് ആവശ്യപ്പെടും.2023-ൽ പിഎസ്‌വി ഐൻഹോവൻ്റെ ചുമതല ഉപേക്ഷിച്ച റൂഡ് വാൻ നിസ്റ്റൽറൂയ് യുണൈറ്റഡിലേക്ക് അസോസിയേറ്റ് മാനേജര്‍ ആയി വരും.വിൻസെൻ്റ് കോമ്പനി ബയേൺ മ്യൂണിക്കിലേക്ക് പോയതിനെ തുടർന്ന് വാൻ നിസ്റ്റൽറൂയിയെ അവരുടെ പുതിയ മാനേജരാകുന്നത് സംബന്ധിച്ച് ബേൺലി ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ യുണൈറ്റഡിലേക്ക് വരാന്‍ ആണ് അദ്ദേഹത്തിന് താല്‍പര്യം.