അല്‍ബേനിയന്‍ – ക്രൊയേഷ്യന്‍ ആരാധകരെ നിയന്ത്രിച്ചില്ല എങ്കില്‍ റോ 2024 വിടുമെന്ന് സെർബിയയുടെ ഭീഷണി
ക്രൊയേഷ്യയുടെയും അൽബേനിയയുടെയും ആരാധകർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് യുവേഫ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ 2024 യൂറോയിൽ നിന്ന് പുറത്തുപോകുമെന്ന് സെർബിയ ഭീഷണിപ്പെടുത്തി.യൂറോപ്യൻ ഗവേണിംഗ് ബോഡി മതിയായ ശിക്ഷകൾ നൽകിയില്ലെങ്കിൽ സെർബിയ ജർമ്മനിയിൽ നടക്കുന്ന ടൂർണമെൻ്റിൽ തുടരില്ലെന്ന് സെർബിയ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോവൻ സുർബറ്റോവിച്ച് ഇന്ന് നാഷണല്‍ മാധ്യമങ്ങളെ കണ്ടു പറഞ്ഞു.
അദ്ദേഹം ഇങ്ങനെ പറയാനുള്ള കാരണം കഴിഞ്ഞ മല്‍സരത്തില്‍ സ്റ്റേഡിയം അലങ്കോലപ്പെടുത്തിയതിനും അത് പോലെ ഗ്രൌണ്ടിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞതിനും അനേകം സെര്‍ബിയന്‍ ആരാധകരെ യുവേഫ ടൂര്‍ണമെന്റില്‍ നിന്നു വിലക്കുകയും അത് പോലെ പലരെയും ജയിലില്‍ അടക്കുകയും ചെയ്തു.തങ്ങളുടെ ആരാധകരെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി യുവേഫ ശിക്ഷിക്കുന്നു എന്നു പറഞ്ഞ ജോവാന് അല്‍ബേനിയന്‍,ക്രൊയേഷ്യന്‍ ആരാധകരെ യൂറോപ്പിലെ തന്നെ ഏറ്റവും മോശപ്പെട്ടത് എന്നും വിശേഷിപ്പിച്ചു.ഞായറാഴ്ച ഗെൽസെൻകിർച്ചനിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ സെർബിയന്‍ ആരാധകര്‍ക്ക് നേരെ തന്റെ പ്രതിഷേധം കാണിച്ചതിന് കൊസോവർ ജേണലിസ്റ്റ് അർലിൻഡ് സാദികുവിൻ്റെ മാധ്യമ ക്രെഡൻഷ്യലുകൾ യുവേഫ റദ്ദാക്കുകയും ചെയ്തു.ഇതിനെതിരെ അല്‍ബേനിയന്‍ മാധ്യമങ്ങളും യുവേഫക്ക് നേരെ സംസാരിച്ചു.






































