തെറി വിളി സഹിക്കാന്‍ കഴിയുന്നില്ല ; ” സോഷ്യൽ മീഡിയ ഉപയോഗം ഇനി യൂറോ കഴിഞ്ഞ് “
യൂറോ കമ്പെയിന്‍ തീരുന്നത് വരെ സോഷ്യല്‍ മീഡിയ താന്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് ഇംഗ്ലണ്ട് മാനേജര്‍ സൌത്ത് ഗെയ്റ്റ്.അദ്ദേഹം ഡെന്മാര്ക്കിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിന് മുന്നേ നല്കിയ അഭിമുഖത്തില്‍ ആണ് ഇത് പറഞ്ഞത്.കഴിഞ്ഞ മല്‍സരത്തില്‍ സെര്‍ബിയക്കെതിരെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം പലരും വിമര്‍ശിച്ചിരുന്നു. നാട്ടില്‍ നിന്നും സൌത്ത് ഗെയിറ്റിന് വളരെ അധികം ചീത്ത വിളി കേള്‍ക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്നു ആണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു നാളത്തേക്ക് വിട പറയാന്‍ തീരുമാനിച്ചത്.
“ഞാന്‍ പണ്ട് കളിച്ചിരുന്ന സമയത്ത് വാര്‍ത്തകള്‍ വായിക്കാരില്ലായിരുന്നു.ഇത് ഞങ്ങളെ പലപ്പോഴും മികച്ച ആത്മവിശ്വാസത്തില്‍ കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നു.ഇപ്പോഴത്തെ പ്രധാന പ്രശ്നം നാട്ടില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ആണ്.ഇത് ഞങ്ങളെ സ്വയം സംശയിപ്പിക്കുന്നു. അതിനാല്‍ ടീമില്‍ നിന്നു കുറച്ച് പേര് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്തുകയാണ്.എന്നെ പോലെ.എന്നാല്‍ ടീമിലെ യുവ താരങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സമയം ചിലവഴിക്കുന്നവര്‍ ആണ്.” ഗരത്ത് സൌത്ത് ഗെയ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.