യൂറോ 2024: ക്രൊയേഷ്യയെ സമനിലയിൽ കുടുക്കി അൽബേനിയ
യൂറോ 2024 ലെ ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യയെ സമനിലയിൽ ഒതുക്കി അൽബേനിയ . ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയാണ് പിരിഞ്ഞത്. ഹാംബർഗിലെ ഫോക്സ്പാർക്ക്സ്റ്റേഡിയനിൽ 11-ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കെതിരെ ഖാസിം ലാസി ഹെഡ്ഡറിലൂടെ അൽബേനിയയെ 1-0ന് മുന്നിലെത്തിച്ചു. ജാസിർ അസനി ഗോളിൽ അസിസ്റ്റ് ചെയ്തു.
74-ാം മിനിറ്റിൽ ആന്ദ്രെ ക്രാമാരിച്ചിൻ്റെ ക്ലോസ് റേഞ്ച് ഫിനിഷിലാണ് ക്രൊയേഷ്യക്കാർ സമനില പിടിച്ചത്. രണ്ട് മിനിറ്റിന് ശേഷം ഗ്ജാസുല സെൽഫ് ഗോൾ നേടിയതോടെ ക്രൊയേഷ്യ ലീഡ് നേടി.മത്സരം ക്രൊയേഷ്യ സ്വന്തമാക്കി എന്ന കരുതി നിൽക്കെ അൽബേനിയയെ ജീവനോടെ നിലനിർത്താൻ ക്ലോസ് റേഞ്ചിൽ നിന്ന് അവസാന നിമിഷം സമനില ഗോൾ നേടി ഗ്ജാസുല ടീമിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം നേടി.