യൂറോ 2024: അവസാന മിനിറ്റ് ഗോളിൽ പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ വിജയത്തോടെ ആരംഭിച്ചു
2024 ലെ തങ്ങളുടെ യൂറോ 2024 കാമ്പെയ്നിൽ പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ വിജയത്തോടെ ആരംഭിച്ചു. ചെക്ക് റിപ്ലബിക്കിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. സ്റ്റോപ്പേജ്-ടൈമിൽ ഫ്രാൻസിസ്കോ കോൺസെയ്കോ ആണ് വിജയ ഗോൾ നേടിയത്. മൽസരം ഇന്ന് പോർച്ചുഗലിന് സ്വന്തമാക്കാൻ കഴിയുമെന്ന് ആദ്യം തോന്നിയിരുന്നില്ല. ആദ്യ പകുതിയിൽ അവർ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു, ആദ്യ പകുതിയിൽ ബ്രൂണോ രണ്ട് മികച്ച അവസരങ്ങൾ ഒരുക്കിയെങ്കിലും അത് ഗോളായി മാറിയില്ല.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അറുപത്തി രണ്ടാം മിനിറ്റിൽ ചെക്ക് റിപ്ലബിക്ക് ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കി. ലൂകാസ് ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട്, റോബിൻ ഹ്ർനാക്കിൻ്റെ വിചിത്രവും പൂർണ്ണമായും ഒഴിവാക്കാവുന്നതുമായ ഒരു സെൽഫ് ഗോളിലൂടെ പോർച്ചുഗലിന് സമനില ഗോൾ ലഭിച്ചു.അത് അറുപത്തിയൊമ്പതാം മിനിറ്റിൽ ആയിരുന്നു.
ഇതോടെ മൽസരം കടുത്തു. പിന്നീട് വിജയ ഗോളിനായി രണ്ട് ടീമും ശ്രമിച്ചു. ഇതിൻറെ ഫലമായി 87 ആം മിനുട്ടിൽ പോർച്ചുഗൽ ഗോൾ നേടിയെങ്കിലും റൊണാൾഡോ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തിയതോടെ അത് നഷ്ടമായി. പിന്നീട് സബ് ആയി എത്തിയ കോൺസെസാവി ഇഞ്ചുറി ടൈമിൽ വിജ ഗോൾ നേടി പോർച്ചുഗല്ലിന് വിജയ ഗോൾ സമ്മാനിച്ചു.