Foot Ball Top News

അറിറ്റ്‌സ് അഡൂറിസ് – പ്രായം തളർത്താത്തവരുടെ പട്ടികയിൽ ഇനി അത്ലറ്റികോ ബിൽബാവോയുടെ ഈ പ്രതിഭയും

August 20, 2019

author:

അറിറ്റ്‌സ് അഡൂറിസ് – പ്രായം തളർത്താത്തവരുടെ പട്ടികയിൽ ഇനി അത്ലറ്റികോ ബിൽബാവോയുടെ ഈ പ്രതിഭയും

This man is the very definition of old is gold 

ബാഴ്സിലോനക്കെതിരെയാണ് അഡൂറിസ് ബിൽബാവോ ജേഴ്‌സിയിലെ തന്റെ ആദ്യ മത്സരത്തിരിനിറങ്ങിയത്..പിന്നീട് വർഷങ്ങൾ കുറെ കടന്നുപോയി.ഇതിപ്പോൾ മൂന്നാമത്തെ ടേമിലാണ് അയാൾ ബിൽബാവോ കുപ്പായത്തിൽ കളിക്കുന്നത്.ഇതയാളുടെ ഫുട്ബോൾ കരിയറിലെ അവസാന വർഷമാണ്.അഡൂറിസ് എന്നുപറഞ്ഞാൽ തന്നെ ഓർമ വരിക അയാളുടെ ഫസ്റ്റ് ടച്ചുകളെയാണ്.കുറച്ചുകാലം മുൻപ് ബാഴ്സിലോനക്കെതിരെ അയാൾ ഹാട്രിക് നേടിയിരുന്നു.അന്നും സ്റ്റീഗൻ ആയിരുന്നു ഗോൾവല കാത്തത്.ആ സമയത്തു10 വർഷത്തിനിടക്ക് ആദ്യമായാണ് ബാഴ്‌സിക്കെതിരെ ഒരാൾ ഹാട്രിക് നേടുന്നത്..ഒരു യൂറോപ്യൻ ലീഗ്‌ മത്സരത്തിൽ 5 ഗോൾ നേടുന്ന
ആദ്യതാരമെന്ന ബഹുമതിയും മറ്റാരുടെയും പേരിലല്ല.പ്രതിഭാധനർ നിറഞ്ഞ സ്പൈയ്ൻ നാഷണൽ ടീമിൽ അധികം അവസരങ്ങൾ കിട്ടാത്ത അയാൾ അനൗദ്യോഗികമായ Basque
നാഷണൽ ടീമിനുവേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു

തന്റെ ഫോമിന്റെ സുവർണകാലത്ത് തന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്ന കോച് ഏണസ്റ്റോ
വാൽവാർഡിക്കെതിരെയായിരുന്നു ഇന്നത്തെ ഗോളെന്നതും ശ്രദ്ധേയം.

മെസ്സിയോ റോണോയോ സ്‌കോർ ചെയ്തിരുന്നതെങ്കിൽ ഒരായുസ്സ് മുഴുവൻ വാഴ്ത്തിപ്പടലുകൾ ലഭിച്ചേക്കാമായിരുന്ന തരത്തിലുള്ള ഗോളായിരുന്നു ഇന്നത്തേത്.കരിയറിന്റെ അവസാനവർഷം ഒരു പുസ്കസ് അവാർഡും കൈപിടിച്ചുമടങ്ങാൻ അദ്ദേഹത്തിനാവുമോ?

38-Year-Old Basque legend.

Take A Bow, Aduriz _/\_ 

Leave a comment