EPL 2022 European Football Foot Ball Top News transfer news

” ബാഴ്സയിലേക്ക് ഞാന്‍ ഇനി വരില്ല ” – പെപ്പ് ഗാര്‍ഡിയോള

June 11, 2024

” ബാഴ്സയിലേക്ക് ഞാന്‍ ഇനി വരില്ല ” – പെപ്പ് ഗാര്‍ഡിയോള

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഭാവിയിൽ ബാഴ്‌സലോണയിലേക്ക് ഒരിയ്ക്കലും മടങ്ങി വരില്ല എന്നു അറിയിച്ചു.സിറ്റിയുമായുള്ള കരാർ 2025 ജൂണിൽ അവസാനിക്കുന്ന ഗാർഡിയോള, അടുത്ത സീസൺ എത്തിഹാദിലെ തൻ്റെ അവസാനമായിരിക്കുമെന്ന് മേയിൽ സൂചന നൽകിയിരുന്നു.സ്‌പെയിനിലെ ജിറോണയിൽ നടക്കുന്ന തൻ്റെ വാർഷിക ഗോൾഫ് ടൂർണമെൻ്റായ ലെജൻഡ്‌സ് ട്രോഫിയിലെ വാർത്താ സമ്മേളനത്തിനിടെയാണ് 53-കാരൻ തന്റെ മനസ്സ് തുറന്നത്.

 

“ബാർസ ബെഞ്ച് ഏറ്റവും സങ്കീർണ്ണമായ ഒന്നാണ്, കാരണം നിങ്ങൾക്ക് നിരവധി കേസുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മാഞ്ചസ്റ്ററിൽ ഞങ്ങൾ ചെയ്യുന്നതെല്ലാം വ്യക്തമായ ലക്ഷ്യങ്ങളോടെ ആണ്.എളവാര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നു വ്യക്തമായി അറിയാം. എന്നാല്‍ ബാഴ്സയില്‍ അങ്ങനെ അല്ല.അവിടുത്തെ മാധ്യമങ്ങളുടെ ക്ലബിന് മേലുള്ള അധിക സ്വാതന്ത്രയും കാര്യങ്ങളെ ഏറെ കുഴപ്പിക്കുന്നു.”ഗാര്‍ഡിയോള പറഞ്ഞു.ഇത്രയും പറഞ്ഞ അദ്ദേഹം മാനേജര്‍ ഹാന്‍സി ഫ്ലിക്ക് ആണ് ബാഴ്സയെ തിരികെ പ്രതാപ കാലത്തേക്ക് എത്തിക്കാന്‍ പോന്ന പറ്റിയ മാനേജര്‍ എന്നും കൂട്ടിച്ചേര്‍ത്തു.

Leave a comment