പ്രീമിയർ ലീഗിനെതിരെ നിയമനടപടിയുമായി മാൻ സിറ്റി
പ്രീമിയർ ലീഗിനെതിരെ മാഞ്ചസ്റ്റർ സിറ്റി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു.പ്രീമിയർ ലീഗിൻ്റെ അസോസിയേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ നിയമങ്ങൾ (APT) നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് ആണ് സിറ്റി ഇതിന് ഒരുങ്ങുന്നത്.അടുത്തയാഴ്ച ഒരു സ്വകാര്യ ആർബിട്രേഷൻ ഹിയറിങ് ആരംഭിക്കും.”ഗൾഫ് ഉടമസ്ഥതയോടുള്ള വിവേചനം” പ്രീമിയർ ലീഗിനെതിരെ സിറ്റി ആരോപിക്കുകയും നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണം എന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2008 മുതൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലാണ് സിറ്റി.ന്യൂകാസിൽ യുണൈറ്റഡിൻ്റെ ഓണര്‍ഷിപ്പ് സൌദി ഏറ്റെടുത്തതിനെത്തുടർന്ന് 2021-ൽ അവതരിപ്പിച്ച പ്രീമിയർ ലീഗിൻ്റെ എടിപി നിയമങ്ങൾ വളരെ കടുത്തത് ആണ്.ഈ നിയമത്തില്‍ ഒരു ക്ലബ് തങ്ങളുടെ തന്നെ ഉടമസ്ഥതയില്‍ ഉള്ള കമ്പനികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് വാങ്ങരുത് എന്നു ഉണ്ട്.ഇതിനെതിരെ ആണ് സിറ്റി നിയമനടപടി എടുക്കാന്‍ ഒരുങ്ങുന്നത്.ഈ നിയമത്തിനെതിരെ പരസ്യമായി എതിര്‍പ്പ് അറിയിച്ച ഒരേ ഒരു പ്രീമിയര്‍ ലീഗ് ക്ലബും സിറ്റി തന്നെ ആണ്.