ഇറ്റലി ഡിഫൻഡർ സ്കാൽവിനിക്ക് യൂറോ 2024 നഷ്ട്ടമായേക്കും
സീസണിലെ അറ്റലാൻ്റയുടെ അവസാന മത്സരത്തില്‍ എസിഎൽ പരിക്കേറ്റ ജോർജിയോ സ്കാൽവിനി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായതോടെ ഇറ്റലിയുടെ പ്രതിരോധ പ്രതിസന്ധി രൂക്ഷമായി.ഫിയോറൻ്റീനക്കെതിരെ അറ്റലാൻ്റയുടെ മല്‍സരം തീരാന്‍ വെറും അഞ്ചു മിനുറ്റ് ശേഷിക്കേ ആണ് താരത്തിനു പരിക്ക് ലഭിച്ചത്.ഇന്നലെ വിദഗ്ധര്‍ ഇടത് കാൽമുട്ടിലെ ലിഗമെൻ്റ് കീറിയതായി ടെസ്റ്റുകൾ സ്ഥിരീകരിച്ചു.
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ച ടീമില്‍ യുവൻ്റസിൻ്റെ ഫെഡറിക്കോ ഗാട്ടി ഉള്‍പ്പെട്ടിരുന്നു.അദ്ദേഹം സ്റ്റാന്റ് ബൈയില്‍ ആയാണ് ടീമില്‍ ഉണ്ടായിരുന്നത്.ഫ്രാൻസെസ്കോ അസെർബിക്ക് കഴിഞ്ഞ ആഴ്ച ഞരമ്പിന് പരിക്കേറ്റതിനെത്തുടർന്ന് പിന്മാറേണ്ടി വന്നതിനാല്‍ ഗാട്ടി എന്തായാലും ടീമില്‍ കയറും എന്നത് ഉറപ്പായി കഴിഞ്ഞു.സ്കാൽവിനി ഇറ്റലിക്ക് വേണ്ടി എട്ട് തവണ കളിച്ചിട്ടുണ്ട്. 36 കാരനായ അസെർബി അസൂറിക്ക് വേണ്ടി 34 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.ഡോർട്ട്മുണ്ടിൽ അൽബേനിയയ്ക്കെതിരെ ഇറ്റലി തങ്ങളുടെ കിരീട നിലനിര്‍ത്തല്‍ പോരാട്ടം തുടരും.ഈ രണ്ടു ടീമുകളെയും കൂടാതെ സ്പെയിനും ക്രൊയേഷ്യയും ഗ്രൂപ്പ് ബി യില്‍ ഉണ്ട്.