എൽജിബിടിക്യു+ പിന്തുണ നല്‍കാത്ത മാലി ഫൂട്ബോള്‍ താരത്തിന് വിലക്ക്
ലീഗ് 1 മത്സരത്തിനിടെ മാലി ഇൻ്റർനാഷണല്‍ താരം മൊണാക്കോയുടെ മുഹമ്മദ് കാമറയെ ജേഴ്സിയിലെ എൽജിബിടിക്യു+ സപ്പോർട്ട് ലോഗോ മറച്ചതിനെ തുടർന്ന് നാല് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫ്രഞ്ച് ഫുട്ബോൾ ലീഗ് (എൽഎഫ്പി) വ്യാഴാഴ്ച അറിയിച്ചു.മെയ് 19 ന് മൊണാക്കോയുടെ സീസണിലെ അവസാന ലീഗ് മത്സരത്തിൽ കാമറയുടെ ഷർട്ടിലെ ബാഡ്ജ് വെള്ള ടേപ്പ് കൊണ്ട് മൂടിയിരുന്നു.ഹോമോഫോബിയക്കെതിരെ പോരാടാന്‍ തനിക്ക് താല്പര്യം ഇല്ല എന്നു താരം പറഞ്ഞതും വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു.
24 കാരനെതിരെ “ഏറ്റവും ശക്തമായ ഉപരോധം” വേണമെന്ന് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയാ-കാസ്റ്റെറ ആവശ്യപ്പെട്ടിരുന്നു.ഇത് അദ്ദേഹം പറഞ്ഞതോടെ മാലിയൻ ഫുട്ബോൾ ഫെഡറേഷൻ താരത്തെ പിന്തുണച്ച് ഒരു പ്രസ്താവന ഇറക്കി.ഫ്രഞ്ച് ലീഗിൻ്റെ എൽജിബിടിക്യു+ സപ്പോർട്ട് കാമ്പെയ്ഗിനെ ക്ലബ് അകമഴിഞ്ഞു പിന്തുണക്കുന്നുണ്ട് എന്ന് മൊണാക്കോ സിഇഒ തിയാഗോ സ്ക്യൂറോയും വ്യാഴാഴ്ച പറഞ്ഞു.താരവുമായി തങ്ങള്‍ ചര്‍ച്ച നടത്തി ഒരു തീരുമാനത്തിലേക്ക് എത്തും എന്ന് മൊണാക്കോ സിഇഒ മാധ്യമങ്ങളോട് പറഞ്ഞു.