ഫിഫക്കെതിരെ സ്ട്രൈക്ക് ചെയ്യാന്‍ കളിക്കാരുടെ യൂണിയന്
അടുത്ത സീസണില്‍ കുറെ അധികം മല്‍സരങ്ങള്‍ ഉള്ളതിനാല്‍ താരങ്ങളുടെ കലണ്ടര്‍ വളരെ അധികം തിരക്ക് ഉള്ളതാണ്.അതിനാല്‍ ഈ സ്ഥിതി മറികടക്കാന്‍ പണിമുടക്കിന് തയ്യാറാണെന്ന് കളിക്കാർ ലോക ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫയ്ക്ക് മുന്നറിയിപ്പ് നൽകിയതായി പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ്റെ (പിഎഫ്എ) ചീഫ് എക്സിക്യൂട്ടീവ് വ്യാഴാഴ്ച പറഞ്ഞു,അതേസമയം ആഗോള കളിക്കാരുടെ യൂണിയൻ ഫിഫ്പ്രോയും ഇതിനെതിരെ p
ലണ്ടനിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിന് രണ്ട് ദിവസം മുമ്പ്, ഫുട്ബോൾ താരങ്ങൾ അടുത്ത സീസണിൽ കളിക്കേണ്ടി വരുന്ന മല്‍സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഫിഫയുടെ ഉദ്ദേശ്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ പഠിക്കാൻ പ്രീമിയർ ലീഗ്, ലാലിഗ, സീരി എ, പിഎഫ്എ എന്നിവ യോഗം ചേർന്നു ഫെബ്രുവരി മുതൽ മാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന പിഎഫ്എ സിഇഒ മഹേത മൊലാങ്കോ, കളിക്കാർ ഒരു തകർച്ചക്ക് അടുത്തു വരെ എത്തി എന്നു വിശ്വസിക്കുന്നതായി പറഞ്ഞു.ട്ബോളിൻ്റെ പാക്ക് ഷെഡ്യൂൾ കളിക്കാരുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും കായികരംഗത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.