യൂറോപ്പ ചാമ്പ്യന്മാര് തങ്ങളുടെ അവസാന ലീഗ് ഹോം മല്‍സരത്തിന് തയ്യാര്‍ എടുക്കുന്നു
യൂറോപ്പ ചാമ്പ്യന്മാര് ആയ അറ്റലാൻ്റ ബിസി അവരുടെ ലീഗ് സീസണിലെ അവസാന മത്സരം ഇന്ന് കളിക്കും.നിലവില്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ് അറ്റ്ലാന്റ.യൂറോപ്പ കിരീടം നേടിയതിനാല്‍ അറ്റ്ലാന്റയുടെ ലീഗ് പൊസിഷന്‍ വലിയ കാര്യം ആയിട്ട് കണക്കാക്കേണ്ട ആവശ്യം ഇല്ല.അവര്‍ എന്തായാലും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും.
ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.യൂറോപ്പിയന്‍ ചാമ്പ്യന്മാര്ക്ക് കാണികള്‍ വലിയൊരു വരവേല്പ് തന്നെ നല്‍കിയേക്കും.നിലവില്‍ പതിമൂന്നു ജയങ്ങളുമായി ടോറിനോ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചില്ല എങ്കില്‍ അവര്‍ക്ക് അതും നഷ്ട്ടപ്പെടും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ടോറിനോക്ക് ജയിച്ചേ മതിയാകൂ.ഇതിന് മുന്നേ ഈ സീസണില്‍ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ടോറിനോ മൂന്നു ഗോളിന് അറ്റ്ലാന്റയെ കീഴ്പ്പെടുത്തിയിരുന്നു.