റയൽ സോസിഡാഡിനെ 2-0ന് തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചു
റയൽ സോസിഡാഡിൽ 2-0 വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ ലാലിഗ കാമ്പെയ്ൻ അവസാനിപ്പിച്ചു.ബ്രസീലിയൻ വിങ്ങർ സാമുവൽ ലിനോയുടെ ആദ്യ പകുതിയുടെ സ്ട്രൈക്കിലും സ്റ്റോപ്പേജ് ടൈമിൽ റെയ്നിൽഡോ മാണ്ഡവയുടെ ടാപ്പ്-ഇന്നിലും ആണ് അത്ലറ്റിക്കോ രണ്ടു ഗോളുകള്‍ നേടിയത്.അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഇതിനകം തന്നെ അവര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.
അത്ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തും അത്ലറ്റിക് ബിൽബാവോ അഞ്ചാം സ്ഥാനത്തും എത്തി.അവസാന മല്‍സരത്തില്‍ പരാജയപ്പെട്ടു എങ്കിലും ആറാം സ്ഥാനത്തുള്ള റയൽ സോസിഡാഡ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി.സോസിദാദിന് വേണ്ടി അവരുടെ കീപ്പര്‍ റെമിറോ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.അത്ലറ്റിക്കോയുടെ കീപ്പർ ജാൻ ഒബ്ലാക്കും നിരവധി സേവുകൾ നടത്തി, 92-ാം മിനിറ്റിൽ സൗൾ നിഗസ് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് പുറത്ത് പോയതോടെ അത്ലറ്റിക്കോ 10 പേരായി ചുരുങ്ങി.