നാല് വിക്കറ്റ് ജയത്തോടെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഡ്രീം റൺ അവസാനിപ്പിച്ചു.
ബുധനാഴ്ച അഹമ്മദാബാദിൽ നടന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് നാല് വിക്കറ്റിൻ്റെ തകർപ്പൻ ജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ റോളർ കോസ്റ്റർ റണ്ണിന് വിരാമമിട്ടു.ബാംഗ്ലൂരിനെ ആദ്യം ബാറ്റിങ്ങിന് അയച്ച് 172/8 എന്ന നിലയിൽ തളക്കാന്‍ കഴിഞ്ഞു എന്നതാണ് രാജസ്ഥാന്‍റെ വിജയത്തിനു വഴി വെച്ചത്.
ഇത്തവണ ബാംഗ്ലൂറിന് വേണ്ടി ആര്‍ക്കും തന്നെ വലിയ സ്കോര്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല എന്നത് ആണ് അവരെ 172 ല്‍ എത്തിച്ചത്.മറുപടി റണ്‍ ചേസിങ് വളരെ സുഖകരം ആയിരിയ്ക്കും എന്നു കരുതി എങ്കിലും രാജാസ്ഥാനെ വളരെ അധികം വെള്ളം കുടിപ്പിച്ചതിന് ശേഷം ആണ് ബാംഗ്ലൂര്‍ അടിയറവ് പറഞ്ഞത്.മധ്യ ഓവറുകളില്‍ അനാവശ്യമായി വിക്കറ്റുകള്‍ തുലച്ചില്ല എങ്കില്‍ രണ്ടോവര്‍ മുന്നേ തന്നെ കളി നിര്‍ത്താന്‍ അവര്‍ക്ക് കഴിയും ആയിരുന്നു.ഓരോവര്‍ ബാക്കി നിര്‍ത്തി ബാംഗ്ലൂര്‍ ബോളര്‍മാരെ പ്രഹരിച്ച റോവ്മാന്‍ പോവല്‍ ആണ് രാജസ്ഥാന്‍റെ വിജയ ശില്പി.