ആതിഥേയരായ ജർമ്മനി യൂറോ 2024 ടീമിൽ നിന്ന് ഹമ്മൽസിനെയും ഗൊറെറ്റ്സ്കയെയും ഒഴിവാക്കി
യൂറോ 2024 ആതിഥേയരായ ജർമ്മനി ഇന്നലെ തങ്ങളുടെ പ്രാഥമിക സ്ക്വാഡിനെ തിരഞ്ഞെടുത്തു, മാറ്റ്സ് ഹമ്മൽസ്, ലിയോൺ ഗൊറെറ്റ്സ്ക എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കിയത് നാഷണല്‍ മാധ്യമങ്ങള്‍ പലരും വിമര്‍ശിച്ചിരുന്നു.മാനേജർ ജൂലിയൻ നാഗെൽസ്മാൻ തൻ്റെ ടീമിൽ നാല് ഗോൾകീപ്പർമാരെ ഉള്‍പ്പെടുത്തിയതും അല്പം വിചിത്രം ആയി.
സ്റ്റട്ട്ഗാർട്ടിൻ്റെ അലക്സാണ്ടർ നൂബെൽ, മാനുവൽ ന്യൂയർ, ഒലിവർ ബൗമാൻ, മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ എന്നിവര്‍ ആണ് ടീമിലെ ഷോട്ട് സ്റ്റോപ്പര്‍മാര്‍.ടൂർണമെൻ്റിൽ താരങ്ങളുടെ ജോലി ഭാരം കുറക്കുന്നതിന് വേണ്ടി ആണ് താന്‍ ഇങ്ങനെ ടീം തിരഞ്ഞെടുത്തത് എന്നു നാഗൽസ്മാൻ പറഞ്ഞു.വെറ്ററന്‍ താരങ്ങള്‍ ആയ തോമസ് മുള്ളർ, ടോണി ക്രൂസ് എന്നിവര്‍ ടീമില്‍ ഉണ്ട്.മ്യൂണിക്കിലെ ഓണ്‍ ഫോം താരം അലക്സാണ്ടർ പാവ്ലോവിച്ചിനും ടീമില്‍ നിന്നു വിളി വന്നിട്ടുണ്ട്.റോബർട്ട് ആൻഡ്രിച്ച്, ഫ്ലോറിയൻ വിർട്സ്, ജോനാഥൻ താഹ് എന്നിവരാണ് ജര്‍മനിയിലെ ബയർ ലെവർകൂസൻ താരങ്ങൾ.ജൂൺ 14-ന് സ്കോട്ട്ലൻഡിനെതിരായ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ജർമ്മനി തങ്ങളുടെ ഗ്രൂപ്പ് എ കാമ്പെയ്ൻ ആരംഭിക്കും.