മഴ അസാധാരണം , അതു കൊണ്ടാണ് സ്റ്റേഡിയത്തിന്‍റെ റൂഫ് തകര്‍ന്നത്
ഞായറാഴ്‌ച ആഴ്‌സണലിനോട് 1-0 ന് തോറ്റതിനെത്തുടർന്ന് അസാധാരണമായ മഴ മൂലം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം റൂഫ് പൊട്ടി മഴ ഗ്രൌണ്ടില്‍ വീണ കാഴ്ച്ച സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.ഇത് മാഞ്ചസ്റ്റര്‍ ക്ലബിന് വലിയ് ക്ഷീണം ആണ് ഉണ്ടാക്കിയത്.എതിര്‍ ടീമുകളുടെ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആണ് ചെകുത്താന്‍മാരേയും അവരുടെ സ്വപ്ന കോട്ട എന്നു അറിയപ്പെടുന്ന ഓള്‍ഡ് ട്രാഫോര്‍ഡിനെയും ട്രോളിയത്.
ഈസ്റ്റ് സ്റ്റാൻഡിനും സർ അലക്സ് ഫെർഗൂസൺ സ്റ്റാൻഡിനും ഇടയിലുള്ള മേൽക്കൂരയിലെ ചോർച്ചയിൽ നിന്ന് വലിയ വെള്ളച്ചാട്ടം വരുന്നതായി കാണിക്കുന്ന വീഡിയോകൾ ആണ് വൈറല്‍ ആയത്.രണ്ട് മണിക്കൂറിനുള്ളിൽ 41 മില്ലിമീറ്റർ മഴ പെയ്തതായി യുണൈറ്റഡ് ഒഫീഷ്യല്‍സ് പറഞ്ഞു.ഇത്രക്ക് അസാധാരാണം ആയിരുന്നു മഴ എന്നും അതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചതും എന്നും യുണൈറ്റഡ് ഒഫീഷ്യല്‍ ആയി അറിയിച്ചു.ഈ ഒരു കാര്യം മുന്നില്‍ കണ്ടു ആയിരിയ്ക്കും ക്ലബിന്റെ പുതിയ ഉടമ ജിം റാറ്റ് ക്ലിഫ്ഫ് എത്രയും പെട്ടെന്ന് സ്റ്റേഡിയം വികസിപ്പിക്കാൻ തിടുക്കപ്പെടുന്നത്.