ലാലിഗയില്‍ ചാമ്പ്യന്മാരായ റയലിന് എതിരാളി അലാവസ്
ഫോമിലുള്ള അലാവ്സ് ടീമിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്.ലാ ലിഗയിൽ തുടർച്ചയായ ഒമ്പതാം വിജയം രേഖപ്പെടുത്താനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.അവര്‍ ഇതിനകം തന്നെ സ്പാനിഷ് ചാമ്പ്യന്മാര് ആയി കഴിഞ്ഞു.അപ്രധാന മല്‍സരത്തില്‍ ഇന്ന് അവര്‍ പല പ്രധാന താരങ്ങള്‍ക്കും വിശ്രമം നല്‍കിയേക്കും.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.റയല്‍ മാഡ്രിഡ് ഹോം ഗ്രൌണ്ട് ആയ സാന്റിയാഗോ ബെര്ണാബ്യൂവില് വെച്ചാണ് മല്‍സരം.ഇന്നതെ മല്‍സരത്തില്‍ ഒരുപക്ഷേ ബ്രാഹീം ഡിയാസ് , ഗൂളര്‍ എന്നിവര്‍ ആദ്യ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉണ്ട്.പരിക്കില്‍ നിന്നും മുക്തി നേടി ടീമില്‍ തിരിച്ചെത്തിയ കോര്‍ട്ട്വ ഇന്നതെ മല്‍സരത്തില്‍ റയലിന്റെ വല കാക്കും.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയം നേടിയ അലാവാസിന് ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും ജയം നേടി ടോപ് ടെന്നില്‍ ഇടം നേടുക എന്നത് ആണ് ലക്ഷ്യം.