വിവാദത്തില്‍ നിന്നും മറ്റൊരു വിവാദത്തിലേക്ക് ചാടി ജെറാര്‍ഡ് പിക്വെ
സൗദി അറേബ്യയിൽ സ്പാനിഷ് സൂപ്പർ കപ്പ് ആതിഥേയത്വം വഹിച്ചതിൽ അഴിമതിയുണ്ടെന്ന സംശയത്തിന്റെ പേരില്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.ഇതിനെ മുന്‍ നിര്‍ത്തി മുൻ ബാഴ്സലോണ താരം ജെറാർഡ് പിക്വെ നടത്തുന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സ്പാനിഷ് ജഡ്ജി ഉത്തരവിട്ടു.പിക്വെയുടെ ഒരു സംരംഭം ആയ കോസ്മോസ് സ്പോർട്സ് എൻ്റർടൈൻമെൻ്റ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിരിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കാന്‍ പിക്വെ തയ്യാര്‍ ആയില്ല.മുൻ ഫെഡറേഷൻ പ്രസിഡൻറ് ലൂയിസ് റൂബിയാലെസിനെ സ്പാനിഷ് പോലീസ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.അഴിമതിയുടെയും കള്ളപ്പണത്തിൻ്റെയും അന്വേഷണത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ഉത്തരവിന് കീഴിലുള്ള പ്രവർത്തനങ്ങളെ എല്ലാം സ്പാനിഷ് പോലീസ് കീറി മുറിച്ച് പരിശോധിക്കുന്നുണ്ട്.മാഡ്രിഡിലെ ഫെഡറേഷൻ ഓഫീസുകളിലും ഗ്രാനഡയിലെ റൂബിയേൽസിൻ്റെ വസതിയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.അദ്ദേഹത്തെ കൂടാതെ മാർച്ചിൽ മറ്റ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.40 മില്യൺ യൂറോ വാങ്ങി ആണ് റൂബിയാലെസ് 2020-ൽ സ്പാനിഷ് സൂപ്പർ കപ്പ് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയത് എന്നാണ് നിലവില്‍ പോലീസ് പറയുന്നത്.അക്കാലത്ത് ബാഴ്സലോണയ്ക്കായി കളിക്കുകയും സ്പാനിഷ് സൂപ്പർ കപ്പിൽ കളിക്കുകയും ചെയ്ത പിക്വെ, തൻ്റെ കോസ്മോസ് കമ്പനി വഴി ആ കരാർ പൂർത്തിയാക്കാൻ സഹായിച്ചു എന്നാണ് ഇപ്പോള്‍ നിയമപാലകര്‍ പറയുന്നത്.