ചെൽസി താരം കോൾ പാമർ ആഴ്സണലിനെതിരെ ഇന്ന് കളിച്ചേക്കില്ല
പ്രീമിയർ ലീഗ് നേതാക്കളായ ആഴ്‌സണലിനെതിരായ പോരാട്ടത്തിൽ ടോപ് സ്‌കോറർ കോൾ പാമർ ഇല്ലാതെ ആയിരിയ്ക്കും ചെല്‍സി കളിയ്ക്കാന്‍ പോകുന്നത്.ചെല്‍സിയുടെ ഫോർവേഡ് രോഗത്തിൽ നിന്ന് കരകയറാൻ പാടുപെടുകയാണ് എന്നും മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ തിങ്കളാഴ്ച പറഞ്ഞു.യൂറോപ്പിലേക്ക് യോഗ്യത നേടാനുള്ള അവരുടെ പ്രതീക്ഷകൾ സജീവമാക്കാൻ ശ്രമിക്കുന്ന ചെൽസിക്ക് താരത്തിന്റെ അഭാവം വലിയ ഒരു തിരിച്ചടി തന്നെ ആണ്.
20 വർഷത്തിന് ശേഷം ആദ്യമായി കിരീടം നേടാനുള്ള ആഴ്സണലിന് ഇത് ഗണ്യമായ ഉത്തേജനം കൂടിയാണ്.എമിറേറ്റ്‌സിൽ നടക്കുന്ന ഡെർബിയിൽ ഡിഫൻഡർമാരായ മാലോ ഗസ്റ്റോ, ബെൻ ചിൽവെൽ എന്നിവരും സംശയത്തിലാണെന്ന് പോച്ചെറ്റിനോ പറഞ്ഞു.31 മത്സരങ്ങളിൽ നിന്ന് 47 പോയിൻ്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ചെൽസി.ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പൊച്ചെട്ടീനോ പറഞ്ഞത് ഇതാണ്.”ഇന്ന് താരത്തിനു പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.നാളെ രാവിലെ അവന്‍ പൂര്‍ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്തിയാല്‍ പോലും ഞാന്‍ അവനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നില്ല.അയാള്‍ക്ക് വിശ്രമം അനിവാര്യം ആണ്.”